Categories
latest news

വീഴ്‌ത്താനായില്ല…ഖാര്‍കീവില്‍ നിന്നും റഷ്യ പിന്‍വാങ്ങുന്നതായി ഉക്രെയിന്‍

ഉക്രെയിനിനെ കീഴടക്കാനുള്ള യുദ്ധത്തില്‍ റഷ്യയ്‌ക്ക്‌ ലക്ഷ്യം കാണാനാവുന്നില്ലെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ ഖാര്‍കീവില്‍ നിന്നും റഷ്യന്‍ സൈന്യം പിന്‍മാറുന്നതായി ഉക്രെയിന്‍ പറയുന്നു. മാസങ്ങളായി ഖാര്‍കീവിനെ കീഴടക്കാന്‍ കിണഞ്ഞു ശ്രമിച്ചു വരികയായിരുന്ന റഷ്യ. അതിശക്തമായ ബോംബാക്രമണവും കരമാര്‍ഗമുള്ള മുന്നേറ്റവും റഷ്യ നടത്തിയിരുന്നു. ഉക്രെയിനിന്റെ കിഴക്കന്‍ വ്യാവസായിക നഗരമായ ഖാര്‍കീവ്‌ റഷ്യയുടെ പ്രധാന ടാര്‍ജറ്റ്‌ ആയിരുന്നു. എന്നാല്‍ പട്ടണത്തെ വീഴ്‌ത്താനാവാതെ സൈന്യം പിന്‍വാങ്ങുകയാണെന്നാണ്‌ ഉക്രെയിന്‍ സേന ഇപ്പോള്‍ പറയുന്നത്‌. റഷ്യന്‍ സേനയുടെ സപ്ലൈ റൂട്ടുകള്‍ ഉക്രെയിന്‍ സൈന്യം തകര്‍ത്തതായും ആയുധങ്ങളും ഭക്ഷണവും ഉള്‍പ്പെടെ റഷ്യന്‍ സൈന്യത്തിന്‌ കിട്ടാതായതായും ഉക്രെയിന്‍ അവകാശപ്പെട്ടു. ഇതേത്തുടര്‍ന്ന്‌ സപ്ലൈ റൂട്ടുകള്‍ ബാക്കിയുള്ളവ സംരക്ഷിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ്‌ ഖാര്‍കീവില്‍ നിന്നുള്ള പിന്‍മാറ്റം എന്നാണ്‌ ഉക്രെയിന്‍ അനുമാനിക്കുന്നത്‌.

Spread the love
English Summary: russia withdraws its troops from kharkiev says ukrain

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick