Categories
kerala

വാഹന ഇൻഷുറൻസ് പ്രീമിയം കേന്ദ്രം കുത്തനെ കൂട്ടി…

തേർഡ് പാർട്ടി മോട്ടോർ വാഹന ഇൻഷുറൻസിന്റെ അടിസ്ഥാന പ്രീമിയം നിരക്കുകൾ കേന്ദ്രം വർധിപ്പിച്ചു.
പുതുക്കിയ നിരക്കുകൾ ജൂൺ 1 മുതൽ പ്രാബല്യത്തിൽ വരും.

2019-20 സാമ്പത്തിക വർഷത്തിലാണ് ഇതിനു മുൻപ് നിരക്കുകൾ പുതുക്കിയത്. കോവിഡ് ബാധിച്ച സമയത്ത് നിരക്കുകൾ മാറ്റമില്ലാതെ നിലനിർത്തുകയായിരുന്നു.

thepoliticaleditor

പുതിയ നിരക്കുകൾ പ്രകാരം, 1000 സിസിയിൽ കവിയാത്ത സ്വകാര്യ കാറുകളുടെ തേർഡ് പാർട്ടി ഇൻഷുറൻസിന്റെ വാർഷിക നിരക്ക് 2,094 രൂപയായി. 2019-20 വർഷത്തിൽ ഇത് 2,072 രൂപയായിരുന്നു.

1000 സിസിക്കും 1500 സിസിക്കും ഇടയിൽ എൻജിൻ ശേഷിയുള്ള സ്വകാര്യ കാറുകളുടെ തേർഡ് പാർട്ടി ഇൻഷുറൻസ് 3,221 രൂപയിൽ നിന്ന് 3,416 രൂപയായി ഉയർത്തി.

റോഡ്, ഗതാഗത, ഹൈവേ മന്ത്രാലയത്തിന്റെ ഗസറ്റ് വിജ്ഞാപനം അനുസരിച്ച്, 150 സിസിക്ക് മുകളിലുള്ളതും എന്നാൽ 350 സിസിയിൽ കൂടാത്തതുമായ ഇരുചക്ര വാഹനങ്ങളുടെ ഇൻഷുറൻസ് പ്രീമിയം 1,366 രൂപയും 350 സിസിക്ക് മുകളിലുള്ള ഇരുചക്ര വാഹനങ്ങളുടെ ഇൻഷുറൻസ് പ്രീമിയം 2,804 രൂപയും ആയിരിക്കും.

40,000 കിലോഗ്രാമിൽ കൂടുതലുള്ള വാണിജ്യ വാഹനങ്ങളുടെ പ്രീമിയം 41,561 രൂപയിൽ നിന്ന് 44,242 രൂപയായി ഉയർന്നു.
20,000 കിലോഗ്രാമിൽ കൂടുതൽ ഉള്ളവയുടെ പ്രീമിയം 33,414 രൂപയിൽ നിന്ന് 35,313 രൂപയായും ഉയർന്നു.

മൂന്ന് വർഷത്തെ സിംഗിൾ പ്രീമിയം നിരക്കുകളും വിജ്ഞാപനത്തിലുണ്ട്. 1000 സിസിയിൽ കൂടാത്ത പുതിയ കാറുകൾക്ക് 6,521 രൂപയും 1000 സിസിക്കും 1500 സിസിക്കും ഇടയിലുള്ള കാറിന് 10,640 രൂപയുമാണ് സിംഗിൾ പ്രീമിയം തുക.

1500 സിസിയിൽ കൂടുതലുള്ള പുതിയ സ്വകാര്യ വാഹനങ്ങൾക്ക് 24,596 രൂപയ്ക്ക് മൂന്ന് വർഷത്തേക്ക് ഇൻഷുറൻസ് ലഭിക്കും.

ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങൾക്ക് പ്രീമിയത്തിൽ 7.5% വരെ കിഴിവ് അനുവദിക്കും. 30 കിലോവാട്ടിൽ കൂടാത്ത സ്വകാര്യ ഇലക്ട്രിക് കാറുകൾക്ക് 1780 രൂപയാണ് പ്രീമിയം. അതേസമയം 30 കിലോവാട്ടിൽ കൂടുതലുള്ളതും 65 കിലോവാട്ട് അല്ലാത്തതുമായ കാറുകൾക്ക് 2,904 രൂപയായിരിക്കും പ്രീമിയം. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ബസുകൾക്ക് 15%കിഴിവ് നൽകിയിട്ടുണ്ട്.

Spread the love
English Summary: centre increased vehicle insurance premium rate

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick