തൃക്കാക്കരയിലെ ഇടതു സ്ഥാനാർത്ഥി ജോ ജോസഫിന്റെ വ്യാജ വീഡിയോ അപ് ലോഡ് ചെയ്ത മുസ്ലിം ലീഗ് പ്രവർത്തകൻ കോട്ടക്കൽ സ്വദേശി അബ്ദുൾ ലത്തീഫ് കസ്റ്റഡിയിൽ. കോയമ്പത്തൂരിൽ വെച്ചാണ് ഇയാൾ പിടിയിലായത്. മദ്യപിച്ച് കോയമ്പത്തൂരിലെ വഴിയരികിൽ കിടന്ന ഇയാളെ പോലീസ് പിടികൂടുകയായിരുന്നു.

വ്യാജ പ്രൊഫൈൽ ഉപയോഗിച്ചാണ് ഇയാൾ വീഡിയോ അപ്‌ലോഡ് ചെയ്തത്. അബ്ദുൽ ലത്തീഫ് പല ക്രിമിനൽ കേസുകളിലും പ്രതിയാണെന്നും പോലീസ് അറിയിച്ചു













