സംസ്ഥാനത്ത് മൺസൂൺ കാലമായെന്ന് സ്ഥിരീകരിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഞായറാഴ്‌ചയോടെ അറബിക്കടലിന്റെ കിഴക്കും, ലക്ഷദ്വീപിലും കേരളത്തിൽ മിക്കയിടങ്ങളിലും തമിഴ്‌നാടിന്റെ തെക്കൻ മേഖലയിലും ഗൾഫ് ഓഫ് മാന്നാറിലും ബംഗാൾ ഉൾക്കടലിന്റെ തെക്ക്പടിഞ്ഞാറൻ ഭാഗത്തും കാലവർഷമെത്തി. മുൻപ് സൂചിപ്പിച്ചതിനെക്കാൾ മൂന്ന് ദിവസം മുൻപാണ് കാലവർഷം എത്തിയിരിക്കുന്നത്. ജൂൺ ഒന്നിന് എത്തിയേക്കുമെന്നായിരുന്നു മുൻ സൂചനകൾ.













