• Home
  • kerala
  • പി.സി.ജോര്‍ജ്ജ്‌ തൃക്കാക്കരയിലേക്ക്‌ തിരിച്ചു…ബി.ജെ.പി.ക്കു വേണ്ടി പ്രചാരണത്തിന്‌

പി.സി.ജോര്‍ജ്ജ്‌ തൃക്കാക്കരയിലേക്ക്‌ തിരിച്ചു…ബി.ജെ.പി.ക്കു വേണ്ടി പ്രചാരണത്തിന്‌

ചോദ്യം ചെയ്യലിനായി ഇന്ന്‌ രാവിലെ തിരുവനന്തപുരത്ത്‌ ഹാജരാകാനുള്ള പൊലീസ്‌ നിര്‍േേദ്ദശം അനുസരിക്കാതെ പി.സി.ജോര്‍ജ്ജ്‌ തൃക്കാക്കരയില്‍ ബി.ജെ.പി.യുടെ തിരഞ്ഞെടുപ്പു പ്രചാരണത്തില്‍ പങ്കെടുക്കാനായി തിരിച്ചു. രാവിലെ എട്ടു മണിക്ക്‌ വെണ്ണലയില്‍ ജോര്‍ജ്ജിന്‌ സ്വീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. വിദ്വേഷ പ്രസംഗകേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ തിരുവനന്തപുരം ഫോർട്ട് സ്റ്റേഷനിൽ ഇന്ന് 11 ന് ഹാജരാകണമെന്നായിരുന്നു പോലീസ് നോട്ടീസ് നൽകിയത്.

അനാരോഗ്യം കാരണം നാളെ ചോദ്യം ചെയ്യലിന് ഹാജരാകാൻ കഴിയില്ലെന്ന് കാണിച്ച് ജോ‌ർജ് പൊലീസിന് മറുപടി നൽകി. പൊലീസ് നിർദ്ദേശിക്കുന്ന മറ്റൊരു ദിവസം ചോദ്യം ചെയ്യലിന് ഹാജരാകാമെന്നും ജോർജ് വ്യക്തമാക്കി.

ജനപക്ഷം ചെയർമാനെന്ന നിലയിൽ തൃക്കാക്കരയിൽ ആർക്കു വോട്ടുചെയ്യണമെന്ന് വോട്ടർമാരോട്പറയാൻ അവകാശമുണ്ടെന്ന് ജോർജ് . വർഗീയ വിഷം തുപ്പുന്ന ആളാണ് താനെന്ന മുഖ്യമന്ത്രിയുടെ ആരോപണത്തിന് തൃക്കാക്കരയിൽ ഇന്ന് മറുപടി പറയും. ഇത് ഹൈക്കോടതി ജാമ്യം അനുവദിച്ചതിന്റെ ലംഘനമാകില്ലെന്നും കോടതി അനുവാദത്തോടെയേ പൊലീസിന് തന്നെ ചോദ്യം ചെയ്യാൻ കഴിയൂ എന്നും ജോർജ് പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *