• Home
  • kerala
  • അനാരോഗ്യം കാരണം ചോദ്യം ചെയ്യാന്‍ വരാനാവില്ലെന്ന്‌ പി.സി.ജോര്‍ജ്ജ്‌…എന്നാല്‍ തൃക്കാക്കരയില്‍ പോകാന്‍ ആരോഗ്യമുണ്ട്‌!

അനാരോഗ്യം കാരണം ചോദ്യം ചെയ്യാന്‍ വരാനാവില്ലെന്ന്‌ പി.സി.ജോര്‍ജ്ജ്‌…എന്നാല്‍ തൃക്കാക്കരയില്‍ പോകാന്‍ ആരോഗ്യമുണ്ട്‌!

പി.സി.ജോര്‍ജ്ജ്‌ ഇന്ന്‌ തൃക്കാക്കരയില്‍ പ്രസംഗിക്കാന്‍ പോകുന്നത്‌ തടയാനുള്ള പൊലീസിന്റെ നീക്കം തടയാന്‍ ജോര്‍ജ്ജ്‌ തനിക്ക്‌ അനാരോഗ്യമാണെന്ന്‌ ന്യായം നിരത്തി മറുപടി നല്‍കി. തൃക്കാക്കരയില്‍ തിരഞ്ഞെടുപ്പു പ്രചാരണ സമാപനത്തില്‍ പ്രസംഗിക്കാന്‍ പി.സി.ജോര്‍ജ്ജ്‌ പോകാനിരിക്കയായിരുന്നു. എന്നാല്‍ ഇന്നു തന്നെ തിരുവനന്തപുരത്ത്‌ ചോദ്യം ചെയ്യലിന്‌ ഹാജരാകാനായിരുന്നു ഇന്നലെ പൊലീസിന്റെ നോട്ടീസ്‌. പൊലീസിന്റെ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നത്‌ ജാമ്യ വ്യവസ്ഥയുടെ ലംഘനമായി മാറും എന്നതാണ്‌ ഇതിലെ കുരുക്ക്‌. ജോര്‍ജ്ജ്‌ തൃക്കാക്കരയില്‍ പ്രസംഗിക്കുന്നത്‌ തടയുക എന്ന പരോക്ഷ ലക്ഷ്യം പൊലീസിന്റെ നടപടിയില്‍ സംശയിക്കപ്പെടുന്നുണ്ട്‌.
അനാരോഗ്യം കാരണം തനിക്ക്‌ ഇപ്പോള്‍ ഹാജരാകാന്‍ കഴിയില്ലെന്നും മറ്റൊരു ദിവസം ഹാജരാകാമെന്നും വ്യക്തമാക്കിയാണ്‌ ജോര്‍ജ്ജ്‌ കത്ത്‌ നല്‍കിയത്‌. എന്നാല്‍ വീണ്ടും നോട്ടീസ്‌ നല്‍കാനാണ്‌ പൊലീസിന്റെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *