തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫിനെതിരെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ യുഡിഎഫിന് പങ്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വീഡിയോ പ്രചരിപ്പിച്ചവരെ അല്ല മറിച്ച് സമൂഹമാദ്ധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്തവരെ കണ്ടുപിടിക്കൂ എന്നും .അപ്പോൾ വാദി പ്രതിയാകുമെന്നും സതീശൻ പറഞ്ഞു. “തൃക്കാക്കരയിൽ അപവാദ പ്രചരണം നടത്തി വോട്ട് നേടേണ്ട കാര്യമില്ല. അല്ലാതെ തന്നെ നല്ല ഭൂരിപക്ഷത്തോടെ യുഡിഎഫ് ജയിക്കും. സിപിഎം സ്ഥാനാർത്ഥിക്ക് മാത്രമല്ല കുടുംബം. ഞങ്ങൾക്കും കുടുംബമുണ്ടെന്ന് ഓർക്കണം. ഉമ്മന്‍ചാണ്ടിയും കുടുംബവും എത്രയോ തവണ അപമാനിക്കപ്പെട്ടു. എന്തെങ്കിലും നടപടി എടുത്തിട്ടുണ്ടോ? ഞാന്‍ ഇതുവരെ ജീവിതത്തില്‍ കാണാത്ത സ്ത്രീയെ കൊണ്ടുവന്നു അപവാദം പ്രചരിപ്പിച്ചു. ഇതില്‍ അറസ്റ്റിലായ ആളെ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപ്പെട്ട് ജാമ്യത്തില്‍ വിട്ടു.”- വി ഡി സതീശൻ പറഞ്ഞു.













