• Home
  • kerala
  • ബാലന്‍ പറഞ്ഞത് ഒരു സംഘടനയുടെ ആളെന്ന നിലയില്‍, എയ്‌ഡഡ്‌ നിയമനങ്ങള്‍ പി.എസ്‌.എസിക്കു വിടാന്‍ ആലോചനയില്ല-കോടിയേരി

ബാലന്‍ പറഞ്ഞത് ഒരു സംഘടനയുടെ ആളെന്ന നിലയില്‍, എയ്‌ഡഡ്‌ നിയമനങ്ങള്‍ പി.എസ്‌.എസിക്കു വിടാന്‍ ആലോചനയില്ല-കോടിയേരി

എയ്‌ഡഡ്‌ സ്‌കൂള്‍, കോളേജ്‌ നിയമനങ്ങള്‍ പി.എസ്‌.സി.ക്ക്‌ വിടാന്‍ സര്‍ക്കാരോ പാര്‍ടിയോ ആലോചിച്ചിട്ടില്ലെന്ന്‌ സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. മുന്‍ മന്ത്രി എ.കെ. ബാലന്‍ പറഞ്ഞത്‌ അദ്ദേഹം ഒരു സംഘടനയുടെ വക്താവായതിനാലാണ്‌. സംഘടനകള്‍ക്ക്‌ ഇത്തരം അഭിപ്രായങ്ങള്‍ പറയുന്നതിന്‌ അവകാശമുണ്ട്‌. എല്ലാ വശങ്ങളും ആലോചിച്ച് മാത്രമേ തീരുമാനമെടുക്കാൻ കഴിയുകയുള്ളൂ എന്നും കോടിയേരി പറഞ്ഞു.

എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനങ്ങൾ പിഎസ്‌സിയ്ക്ക് വിടണമെന്ന് എ കെ ബാലൻ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. രണ്ടാം പിണറായി സര്‍ക്കാര്‍ ഈ നീക്കത്തിന് തുടക്കം കുറിക്കുമെന്നാണ് പ്രതീക്ഷയെന്നും ബാലൻ പറഞ്ഞു. എംഇഎസും എസ്എന്‍ഡിപിയും ഈ നിര്‍ദേശത്തോട് യോജിച്ചിട്ടുണ്ട് എന്നും മറ്റ് സമുദായങ്ങളും സഹകരിക്കുമെന്നാണ് പ്രതീക്ഷയെന്നും ഒരു രണ്ടാം വിമോചന സമരം ഇനി കേരളത്തില്‍ സാദ്ധ്യമല്ല എന്നും ബാലൻ പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *