• Home
  • kerala
  • ജാമ്യം റദ്ദാക്കി, പി.സി.ജോര്‍ജ്‌ അറസ്‌റ്റിൽ

ജാമ്യം റദ്ദാക്കി, പി.സി.ജോര്‍ജ്‌ അറസ്‌റ്റിൽ

തിരുവനതപുരത്ത് അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്റെ ഉദ്ഘാടനത്തിൽ മതവിദ്വേഷ പ്രസംഗം നടത്തിയ കേസിൽ പി.സി.ജോർജിനെ അറസ്റ്റ് ചെയ്തു . തിരുവനന്തപുരം ഫോർട്ട് പൊലീസാണ് കൊച്ചിയിലെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി (രണ്ട്) ജാമ്യം റദ്ദാക്കിയതിനു പിന്നാലെയാണ് കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരം പ്രസംഗത്തിന്റെ പേരില്‍ അറസ്റ്റ്‌ ചെയ്യപ്പെട്ട ജോര്‍ജ്ജിന്‌ ജാമ്യം നല്‍കിയ വ്യവസ്ഥ അദ്ദേഹം പാലിച്ചില്ല എന്ന്‌ കോടതി കണ്ടെത്തി. വ്യവസ്ഥ പാലിക്കാതെ വീണ്ടും എറണാകുളത്തെ വെണ്ണലയില്‍ വീണ്ടും വിദ്വേഷ പ്രസംഗം നടത്തി. ഇതാണ്‌ ജാമ്യം റദ്ദാക്കാന്‍ കാരണം. വെണ്ണല പ്രസംഗത്തിലെ കേസില്‍ ജോര്‍ജ്ജിന്‌ ഹൈക്കോടതി കഴിഞ്ഞ ദിവസം ഇടക്കാല മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു.

വെണ്ണല പ്രസംഗത്തിന്റെ പേരിലുള്ള കേസിൽ ഹൈക്കോടതി നിര്‍ദേശപ്രകാരം ഹാജരായ പി.സി. ജോര്‍ജിനെ പാലാരിവട്ടം പൊലീസ് ആണ് കസ്റ്റഡിയില്‍ എടുത്തത്. പാലാരിവട്ടം സ്റ്റേഷനില്‍നിന്നു കൊണ്ടുപോയ പി.സി. ജോർജിനെ എറണാകുളം എ.ആർ. ക്യാംപിലെത്തിച്ചു. തുടർന്ന് ഇന്ന് തന്നെ തിരുവനന്തപുരത്തേക്കു കൊണ്ട് പോകും.

ചിലരോട് വേദം ഓതിയിട്ട് കാര്യമില്ല–പിണറായി വിജയന്‍

പി.സി ജോര്‍ജിനെതിരായ നടപടിയെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തി. ചിലരോട് വേദം ഓതിയിട്ട് കാര്യമില്ല. പി സി ജോർജ് ജാമ്യ വ്യവസ്ഥ ലംഘിച്ചു, നേരത്തെ ഒളിവിൽ പോയത് പോലെ ഒളിവിൽ പോകാൻ സാധ്യത ഇല്ല. ഇത് ഒരു സമീപനത്തിൻ്റെ പ്രശ്നമാണ്. ഇടതുപക്ഷ ജനാധിപത്യമുന്നണി മുന്നണി മത നിരപേക്ഷ നയത്തിൽ ഉറച്ചു നിൽക്കുന്നു. അത് കൊണ്ട് തന്നെ വർഗീയ ശക്തികൾക്ക് എതിരെ ശക്തമായ നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് റാലിക്കിടെ കുട്ടി വിദ്വേഷ മുദ്രാവാക്യം മുഴക്കിയതിനെയും മുഖ്യമന്ത്രി വിമർശിച്ചു. തൃക്കാക്കരയിൽ തിരഞ്ഞെടുപ്പ് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.സി. ജോർജ് ജാമ്യവ്യവസ്ഥ ലംഘിച്ചു. നേരത്തെ ഒളിവിൽ പോയത് പോലെ ഒളിവിൽ പോകാൻ ഇനി സാദ്ധ്യത ഇല്ല. എന്തും വിളിച്ചു പറയാനുള്ള നാടല്ല കേരളം. ഉവിടെ എന്തും വിളിച്ചുപറയാൻ പറ്റില്ല. മത നിരപേക്ഷതയ്ക്ക് ഹാനിയുണ്ടാക്കുന്ന ഒന്നും അനുവദിക്കില്ല. ആലപ്പുഴയിൽ നടന്നത് കനത്ത മതവിദ്വേഷം ഉയർത്തുന്ന പ്രസംഗമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *