ലൈംഗിക കേസിൽ പ്രതിയായതിനെ തുടർന്ന് രാജ്യം വിട്ട് ഒളിവിൽ പോയ നിർമാതാവ് വിജയ് ബാബു ഈ മാസം 30ന് തിരിച്ചെത്തുമെന്നു കാണിക്കുന്ന യാത്രാ ടിക്കറ്റ് ഹൈക്കോടതിയിൽ ഹാജരാക്കി. 30നു മടക്കയാത്രയ്ക്കു കൊച്ചിയിലേക്ക് എടുത്ത വിമാന ടിക്കറ്റ് അഭിഭാഷകരാണ് ഹാജരാക്കിയത് . ഇന്നലെ അദ്ദേഹത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ ഇന്ത്യൻ നിയമ സംവിധാനങ്ങളുടെ അധികാര പരിധിയിൽ എത്തട്ടെ എന്നും ടിക്കറ്റ് എടുത്ത ശേഷം കോടതിയിൽ ഹാജരാക്കിയാൽ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാം എന്നും കേസ് പരിഗണിച്ച ജസ്റ്റിസ് പി. ഗോപിനാഥിന്റെ ബെഞ്ച് അറിയിച്ചിരുന്നു.













