ജിയോ ടാഗ് ചെയ്തുള്ള സര്‍വ്വേ തീരുമാനം നേരത്തേ ആയിക്കൂടായിരുന്നോ എന്നും കല്ലിടല്‍ കോലാഹലം എന്തിനായിരുന്നു എന്നും ഹൈക്കോടതി. സില്‍വര്‍ലൈന്‍ കല്ലിടല്‍ മരവിപ്പിച്ചുവെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചപ്പോഴായിരുന്നു ഈ പരാമര്‍ശം. സര്‍വ്വേരീതി വ്യത്യസ്തമായിരുന്നെങ്കില്‍ വിവാദങ്ങള്‍ ഒഴിവാക്കാന്‍ കഴിയുമായിരുന്നു എന്നും കോടതി അഭിപ്രായപ്പെട്ടു. കല്ലിടുന്നതിനെതിരായ ഹര്‍ജികള്‍ കോടതി മാറ്റിവെച്ചു. രേഖകള്‍ സമര്‍പ്പിക്കാന്‍ സര്‍ക്കാരിന് സാവകാശം അനുവദിച്ചു.













