നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽനിന്നു ഹൈക്കോടതി ജഡ്ജി കൗസർ എടപ്പഗത്ത് പിൻമാറി. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ അങ്കമാലി കോടതിയില്‍ നിന്നും പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ എത്തിച്ച കാലത്ത് അവിടെ ജഡ്ജിയായിരുന്ന കൗസര്‍ എടപ്പഗത്ത് ഹര്‍ജി പരിഗണിക്കുന്നതിലാണ് അതിജീവിതയായ നടി വിയോജിപ്പ് പ്രകടിപ്പിച്ചത്. ബഞ്ച് മാറ്റണമെന്ന് അതിജീവിത ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നായിരുന്നു ജഡ്ജിയുടെ പിന്‍മാറ്റം.
ഹർജി ഇന്നു രാവിലെ പരിഗണിക്കാൻ എടുക്കുമ്പോൾതന്നെ കേസിൽനിന്നു പിൻമാറുകയാണെന്നു ജഡ്ജി അറിയിക്കുകയായിരുന്നു. ഹർജി നൽകുമ്പോൾ ജസ്റ്റിസ് കൗസർ എടപ്പഗത്ത് ഇതു പരിഗണിക്കുന്നതിനോട് അതിജീവിത താൽപര്യക്കുറവു പ്രകടിപ്പിച്ചു. ഇതെല്ലാം പരിഗണിച്ചാണ് ജഡ്ജിയുടെ പിൻമാറ്റം. നാളെ ഹർജി മറ്റൊരു ബെഞ്ച് പരിഗണിക്കും. തുടരന്വേഷണം അട്ടിമറിച്ചെന്ന് ആരോപിച്ചു സർക്കാരിനും വിചാരണക്കോടതിക്കുമെതിരെയാണ് അതിജീവിത ഹൈക്കോടതിയിൽ ഹർജി നൽകിയത്. ആദ്യഘട്ടത്തിൽ പിന്തുണയ്ക്കുകയും സ്വതന്ത്ര അന്വേഷണം അനുവദിക്കുകയും ചെയ്ത സർക്കാർ രാഷ്ട്രീയ തലത്തിൽ ക്രെഡിറ്റ് വാങ്ങിയ ശേഷം പിൻവാങ്ങുകയാണെന്നും പാതിവഴിയിൽ അന്വേഷണം അവസാനിപ്പിക്കാൻ നീക്കമുണ്ടെന്നും ഹർജിയിൽ ആരോപിച്ചു.













