സംസ്ഥാനത്ത് ഇന്നുകൂടി വ്യാപക മഴ തുടരാൻ സാദ്ധ്യത. ആന്ധ്രയിലെ റായൽ സീമയ്ക്ക് മുകളിലായുള്ള ചക്രവാതച്ചുഴിയുടെ സ്വാധീനം തുടരുന്നതിനാലാണ് മഴ പ്രതീക്ഷിക്കുന്നത്.മദ്ധ്യകേരളത്തിലും വടക്കൻ കേരളത്തിലുമാണ് കൂടുതൽ മഴയ്ക്ക് സാദ്ധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയും ലഭിച്ചേക്കും. എട്ടുജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ മുതൽ തൃശൂർവരെയും, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.














