• Home
  • kerala
  • പട്ടി എന്ന വാക്കിന് തിരുവിതാംകൂറിലും മലബാറിലും അർത്ഥവ്യത്യാസമില്ല, കേസിൽ താല്പര്യമില്ല-പിണറായി

പട്ടി എന്ന വാക്കിന് തിരുവിതാംകൂറിലും മലബാറിലും അർത്ഥവ്യത്യാസമില്ല, കേസിൽ താല്പര്യമില്ല-പിണറായി

മുഖ്യമന്ത്രിക്കെതിരെയുള്ള അധിക്ഷേപ പരാമർശത്തിൽ കെ. സുധാകരൻ എം.പിക്ക് മറുപടിയുമായി പിണറായി വിജയൻ. പട്ടി എന്ന വാക്കിന് തിരുവിതാംകൂറിലും മലബാറിലും അർത്ഥവ്യത്യാസമില്ല,​ തിരുവിതാംകൂറിലും മലബാറിലും ചങ്ങലയെ ചങ്ങല എന്ന് തന്നെയാണ് പ്രയോഗിക്കുക.

ഓരോരുത്തരുടെയും സംസ്കാരമാണ് ഇതൊക്കെ കാണിക്കുന്നത്. ഇത് തെറ്റാണോ ശരിയാണോ എന്നത് സമൂഹം വിലയിരുത്തട്ടെ എന്നും വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. കേസിന്റെ കാര്യത്തിൽ സർക്കാരിന് വലിയ താത്‌പര്യമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നി‌ർദ്ദേശപ്രകാരമാകാം പൊലീസ് കേസെടുത്തതെന്നും പിണറായി വിജയൻ പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിലെ വിജയം ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചതായി പിണറായി വിജയന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *