യുവനടിയെ ബലാത്സംഗ ചെയ്ത കേസിലെ പ്രതിയായ നടനും നിർമാതാവുമായ വിജയ് ബാബുവിന്റെ പാസ്‌പോർട്ട് റദ്ദാക്കി. കൊച്ചി പൊലീസിന്റെ അപേക്ഷയിലാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ നടപടി. ഇന്റർപോൾ വഴി നടൻ കടക്കാൻ സാദ്ധ്യതയുള്ള രാജ്യങ്ങൾക്ക് വിവരം കൈമാറും. പാസ്‌പോർട്ട് റദ്ദാക്കിയതോടെ വിജയ് ബാബുവിന്റെ വിസയും റദ്ദാകുമെന്നും ഇനി ദുബായിൽ തുടരുന്നത് നിയമവിരുദ്ധമാണെന്നും കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ സി എച്ച് നാഗരാജു പറഞ്ഞു. നടനെ യു എ ഇ പൊലീസ് പിടികൂടി നാട്ടിലേക്ക് അയക്കുമെന്ന് കൊച്ചി പോലീസ് പ്രതീക്ഷിക്കുന്നു.













