• Home
  • kerala
  • ശ്രീരാമകൃഷ്ണന്റെ മകളുടെ വിവാഹം വൃദ്ധസദനത്തിൽ

ശ്രീരാമകൃഷ്ണന്റെ മകളുടെ വിവാഹം വൃദ്ധസദനത്തിൽ

വിവാഹങ്ങള്‍ ആര്‍ഭാടങ്ങളാകുന്ന കാലത്ത്‌ മറ്റൊരു മാതൃകയായി മലപ്പുറത്ത്‌ അടുത്തയാഴ്‌ച ഒരു വ്യത്യസ്‌ത വേദിയില്‍ താലികെട്ട്‌. സിപിഎം നേതാവും നിയമസഭ മുൻ സ്പീക്കറുമായ പി ശ്രീരാമകൃഷ്ണന്റെ മകൾ നിരഞ്ജനയുടെ വിവാഹം മലപ്പുറം തവനൂർ വൃദ്ധസദനത്തിൽ നടക്കും.

നിരഞ്ജന

22ന് രാവിലെ ഒമ്പതിനാണ് ചടങ്ങുകൾ നടക്കുക. പ്രത്യേകം ക്ഷണിക്കപ്പെട്ടവർ മാത്രമാണ് ചടങ്ങിൽ പങ്കെടുക്കുന്നത്. ആഡംബരങ്ങളില്ലാതെയാണ് ചടങ്ങുകൾ നടക്കുക. നിരഞ്ജനയുടെ പ്രത്യേക താൽപര്യ പ്രകാരമാണ് വൃദ്ധസദനത്തിൽ വച്ച് വിവാഹം നടത്തുന്നത്. തിരുവനന്തപുരം പി ടി പി നഗറിൽ വൈറ്റ് പേളിൽ ശിവകുമാറിന്റെയും ചിത്രലേഖയുടെയും മകൻ സംഗീതാണ് നിരഞ്ജനയുടെ വരൻ.

Leave a Reply

Your email address will not be published. Required fields are marked *