• Home
  • kerala
  • മുഖ്യമന്ത്രിക്കിട്ടൊരു കുത്ത്‌…സാബുവിന്റെ തൃക്കാക്കരപ്പോര്‌

മുഖ്യമന്ത്രിക്കിട്ടൊരു കുത്ത്‌…സാബുവിന്റെ തൃക്കാക്കരപ്പോര്‌

പ്രമുഖ നേതാക്കള്‍ ക്യാമ്പ്‌ ചെയ്‌താല്‍ ജനമനസ്സ്‌ മാറില്ലെന്ന്‌ ട്വന്റി ട്വന്റി പ്രസ്ഥാനത്തിന്റെ ചീഫ്‌ കോ-ഓര്‍ഡിനേറ്റര്‍ സാബു എം.ജേക്കബ്‌. തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ക്യാമ്പ്‌ ചെയ്‌ത്‌ പ്രവര്‍ത്തിക്കുന്നതിനെ ഉദ്ദേശിച്ചായിരുന്നു സാബുവിന്റെ പരോക്ഷ പരിഹാസം. തിരഞ്ഞെടുപ്പ് സമയത്ത് മാത്രം പുകഴ്ത്തുന്നവർക്ക് വോട്ട് കൊടുക്കില്ല. പ്രധാനമന്ത്രിയോ, രാഹുൽ ഗാന്ധിയോ, സോണിയാ ഗാന്ധിയോ ആര് വന്നു എന്നല്ല, ജനങ്ങൾക്ക് കൃത്യമായ കാഴ്ചപ്പാടുണ്ട്. ചെറിയൊരു വിഭാഗം ആളുകളുടെ മനസ് മാറ്റാൻ സാധിക്കുമായിരിക്കും. പക്ഷേ അത് ആരുടെയും വിജയ സാദ്ധ്യതയെ ബാധിക്കുമെന്ന് തോന്നുന്നില്ല.’- സാബു ജേക്കബ് പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് സാബു ഇങ്ങനെ പ്രതികരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *