തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ സഭയ്ക്ക് സ്ഥാനാർത്ഥികളില്ലെന്ന് സിറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. ‘തിരഞ്ഞെടുപ്പിൽ സഭ സ്ഥാനാർത്ഥികളെ നിർത്താറില്ല, തൃക്കാക്കരയിൽ ആർക്ക് വോട്ട് ചെയ്യണമെന്ന് വിശ്വാസികൾക്ക് തീരുമാനിക്കാം. സഭ നിർദേശം നൽകില്ല.’- കർദിനാൾ പറഞ്ഞു. എൽഡിഎഫ് സ്ഥാനാർത്ഥി ഡോ. ജോ ജോസഫ് സഭയുടെ പ്രതിനിധിയാണെന്ന് നേരത്തേ വിമർശനം ഉയർന്നിരുന്നു. സ്ഥാനാര്‍ഥി പ്രഖ്യാപന വേദിയില്‍ ക്രിസ്‌ത്യന്‍ പുരോഹിതന്റെ സാന്നിധ്യം ഉണ്ടായതും വിമര്‍ശിക്കപ്പെട്ടിരുന്നു. എന്നാല്‍ സി.പി.എം. ഇതെല്ലാം നിഷേധിക്കുകയാണ് ചെയ്‌തത്. യു.ഡി.എഫ് ആകട്ടെ സഭയുടെ സ്ഥാനാര്‍ഥിയെ സി.പി.എം. തീരുമാനിച്ചു എന്ന നിലയില്‍ വലിയ പ്രചാരണം നടത്താന്‍ ഒരുങ്ങുകയും പിന്നീട് ഇത് തിരിച്ചടിയാവുമെന്ന് തിരിച്ചറിഞ്ഞ് പിന്‍വാങ്ങുകയും ചെയ്‌തു.













