• Home
  • kerala
  • കണക്ക്‌ നോക്കേണ്ടെന്നും കണക്കേ നോക്കരുതെന്നും കോടിയേരി

കണക്ക്‌ നോക്കേണ്ടെന്നും കണക്കേ നോക്കരുതെന്നും കോടിയേരി

കണക്ക്‌ നോക്കേണ്ടെന്നും കണക്കേ നോക്കരുതെന്നും ഇത്‌ പുതിയ തിരഞ്ഞെടുപ്പാണെന്നും പുതിയ കാലമെന്നും വോട്ടര്‍മാര്‍ അതിനനുസരിച്ച്‌ വോട്ട്‌ ചെയ്യുമെന്നും സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. വട്ടിയൂര്‍ക്കാവ്‌ എന്ന മണ്ഡലം ഓര്‍ക്കുന്നില്ലേ എന്ന്‌ കോടിയേരി ചോദിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പിന്റെ കണക്ക് നോക്കേണ്ട. കണക്ക് നോക്കാനെ പാടില്ലെ. ഇതൊരു പുതിയ തിരഞ്ഞെടുപ്പാണെന്നും കോടിയേരി വ്യക്തമാക്കി. വട്ടിയൂർക്കാവ് ഉപതിരഞ്ഞടുപ്പിൽ ജയിക്കുമെന്ന് ആരെങ്കിലും പ്രതീക്ഷിച്ചിരുന്നോ? എന്നാൽ വോട്ടെണ്ണിക്കഴിഞ്ഞപ്പോൾ ഇടത് പക്ഷം ജയിച്ചില്ലേയെന്നും കോടിയേരി ചോദിച്ചു. ഒരിക്കലും ജയിക്കാത്ത പാലായിൽ ജയിച്ചില്ലേ? കോന്നി ഇടതുപക്ഷത്തിന് കിട്ടാത്ത സ്ഥലമാണ്. അവിടെ ജയിച്ചില്ലേ? രാഷ്ട്രീയ സ്ഥിതിഗതികളിൽ ഉണ്ടാകുന്ന മാറ്റമാണ് തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുക. വികസനം വേണമെന്നുള്ളവർ എൽഡിഎഫിന് വോട്ട് ചെയ്യുകതന്നെ ചെയ്യും . രാഷ്ട്രീയ സ്ഥിതി എൽഡിഎഫിന് അനുകൂലമാണെന്നും കോടിയേരി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *