• Home
  • kerala
  • കാലിഫോർണിയ പള്ളിയിൽ വെടിവെപ്പിൽ ഒരാൾ മരിച്ചു, 5 പേർക്ക് പരിക്ക്

കാലിഫോർണിയ പള്ളിയിൽ വെടിവെപ്പിൽ ഒരാൾ മരിച്ചു, 5 പേർക്ക് പരിക്ക്

യുഎസിലെ സബർബൻ സതേൺ കാലിഫോർണിയ കമ്മ്യൂണിറ്റിയിലെ പ്രസ്ബിറ്റീരിയൻ പള്ളിയിലുണ്ടായ വെടിവയ്പ്പിൽ ഒരാൾ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വെടിവച്ച ആളെ പിടികൂടിയതായി പൊലീസ് അറിയിച്ചു.ആക്രമണത്തിന് ഉപയോഗിച്ച ആയുധങ്ങളും പിടിച്ചെടുത്തു. ന്യൂയോർക്കിൽ പതിനെട്ടുകാരൻ 10 പേരെ വെടിവെച്ച് കൊന്നതിന്‍റെ ഞെട്ടൽ മാറും മുൻപാണ് കാലിഫോർണിയയിലെ വെടിവയ്പ്.

ലഗുണ വുഡ്‌സ് നഗരത്തിലെ ജനീവ പ്രെസ്‌ബിറ്റീരിയൻ ചർച്ചിലാണ് വെടിവയ്‌പ്പ് നടന്നതെന്ന് ഓറഞ്ച് കൗണ്ടി ഷെരീഫ് ഡിപ്പാർട്ട്‌മെന്റ് ട്വിറ്ററിൽ അറിയിച്ചു. പള്ളിക്കകത്തുള്ളവരിൽ ഭൂരിഭാഗവും തായ്‌വാൻ വംശജരാണെന്ന് വിശ്വസിക്കപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *