• Home
  • kerala
  • കേരളത്തിലും സർക്കാർ രൂപീകരിക്കാൻ കഴിയും- കെജ്‌രിവാള്‍…ട്വന്റി ട്വന്റിയുമായി ആം ആദ്മി സഖ്യം

കേരളത്തിലും സർക്കാർ രൂപീകരിക്കാൻ കഴിയും- കെജ്‌രിവാള്‍…ട്വന്റി ട്വന്റിയുമായി ആം ആദ്മി സഖ്യം

ജനക്ഷേമ മുന്നണി എന്ന പേരില്‍ സഖ്യമായി പ്രവര്‍ത്തിക്കാന്‍ ആം ആദ്‌മി പാര്‍ടിയും ട്വന്റി ട്വന്റി സംഘടനയും തീരുമാനിച്ചു. കേരളത്തിലും ഭരണം പിടിക്കാന്‍ കഴിയുമെന്ന്‌ ആം ആദ്‌മി ദേശീയ കണ്‍വീനര്‍ അരവിന്ദ്‌ കെജരിവാള്‍ പ്രഖ്യാപിക്കുകയും ചെയ്‌തു. കിഴക്കമ്പലത്ത് നടന്ന ജനസംഗമം പരിപാടിയിലാണ് കേരളത്തില്‍ ട്വന്റി ട്വന്റിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് കെജ്‌രിവാള്‍ വ്യക്തമാക്കിയത്. ക്ഷേമവും വികസനവും ആഗ്രഹിക്കുന്ന ജനങ്ങള്‍ ട്വന്റി ട്വന്റിക്കും ആം ആദ്മി പാര്‍ട്ടിക്കുമൊപ്പം നില്‍ക്കണമെന്ന് കെജ്‌രിവാള്‍ ആഹ്വാനം ചെയ്തു. ഡല്‍ഹിയിലെ നേട്ടങ്ങള്‍ കേരളത്തിലും സാദ്ധ്യമാണെന്നും കെജ്‌രിവാൾ പറഞ്ഞു. ഡല്‍ഹിയിലേത് പോലെ എല്ലാം കേരളത്തിലും വേണം. .ഡല്‍ഹിയില്‍ എന്തിനും കൈക്കൂലി നല്‍കണമായിരുന്നു. എ.എ.പി അധികാരത്തിലെത്തിയതോടെ ഡല്‍ഹിയില്‍ അഴിമതി ഇല്ലാതായി. കേരളത്തിലെയും അഴിമതി ഇല്ലാതാക്കണ്ടെയെന്നും കെജ‌്‌രിവാള്‍ ചോദിച്ചു. ഡല്‍ഹി സര്‍ക്കാര്‍ നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ കെജ്‌രിവാള്‍ എണ്ണിപ്പറഞ്ഞു. ഡല്‍ഹി സര്‍ക്കാര്‍ സൗജന്യമയാണ് വൈദ്യുതി വിതരണം ചെയ്യുന്നത്. സൗജന്യ വൈദ്യുതി എല്ലാവര്‍ക്കും നല്‍കുന്നതിനാല്‍ അവിടെയുള്ള ഇന്‍വേര്‍ട്ടര്‍, ജനറേറ്റര്‍ കടകള്‍ അടച്ചുപൂട്ടി. പൂജ്യം രൂപയുടെ ബില്ലാണ് ആളുകള്‍ക്ക് ലഭിക്കുന്നത്. കേരളത്തിലെ ജനങ്ങള്‍ക്ക് സൗജന്യ വൈദ്യുതി വേണ്ടേ എന്ന് അദ്ദേഹം ചോദിച്ചു.

ശനിയാഴ്ച വൈകുന്നേരാണ് കെജ്‌രിവാള്‍ കേരളത്തിലെത്തിയത്. ഞായറാഴ്ച നടന്ന ആം ആദ്മി പാര്‍ട്ടിയുടെ സംസ്ഥാന സമിതി യോഗത്തിലും കെജ‌്‌രിവാള്‍ പങ്കെടുത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *