• Home
  • kerala
  • ചെക്കിനെച്ചൊല്ലി വഴക്കിട്ടു…ഷഹനയുടെ മരണത്തിലേക്ക്‌ നയിച്ചത്‌ നിരന്തര പീഡനമെന്ന്‌ പൊലീസ്‌

ചെക്കിനെച്ചൊല്ലി വഴക്കിട്ടു…ഷഹനയുടെ മരണത്തിലേക്ക്‌ നയിച്ചത്‌ നിരന്തര പീഡനമെന്ന്‌ പൊലീസ്‌

നടിയും മോഡലുമായ ഷഹന കോഴിക്കോട്ടുള്ള വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസിന്റെ നിഗമനം സംഭവം ഭര്‍ത്താവിന്റെ നിരന്തര പീഡനത്തെ തുടര്‍ന്നാണെന്ന സൂചനയിലേക്ക്‌ നയിക്കുന്നു. മോഡലിങിന്‌ പ്രതിഫലമായി ലഭിച്ച ചെക്കിനെച്ചൊല്ലി ഷഹനയുടെ ഭര്‍ത്താവ്‌ സജ്ജാദ്‌ വഴക്കിട്ടിരുന്നതായി ജില്ലാ പൊലീസ്‌ മേധാവി മാധ്യമങ്ങളോട്‌ പറഞ്ഞു. 31 കാരനായ ഭർത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

സജ്ജാദ് മകളെ പീഡിപ്പിക്കാറുണ്ടെന്ന് ഷഹനയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു. ഷഹ്നയും ഭര്‍ത്താവ് സജാദും തമ്മില്‍ വഴക്ക് പതിവായിരുന്നുവെന്ന് ഫ്‌ളാറ്റുടമ ജാസര്‍ പറയുന്നു . രണ്ടരമാസം മുമ്പാണ് ഇരുവരും പറമ്പില്‍ ബസാറിലെ ഒറ്റമുറി ഫ്‌ളാറ്റില്‍ താമസത്തിന് എത്തിയത്. ദിവസവും വഴക്കുണ്ടാക്കുമായിരുന്നു. അസമയത്ത് പോലും വഴക്കുണ്ടാക്കും. റോഡിലൂടെ പോകുന്നവരും അയല്‍പക്കത്ത് ഉള്ളവരും ഇതേക്കുറിച്ച് ഫ്‌ളാറ്റുടമയായ തന്നോട് പരാതി പറഞ്ഞിരുന്നു-ജാസര്‍ പറഞ്ഞു .

Leave a Reply

Your email address will not be published. Required fields are marked *