ഡൽഹിയിലെ മുണ്ട്ക മെട്രോ സ്‌റ്റേഷനു സമീപം ഇന്ന് വൈകിട്ട് മൂന്ന് നിലകളുള്ള വാണിജ്യ കെട്ടിടത്തിൽ ഉണ്ടായ തീപിടുത്തത്തിൽ ഇതുവരെ 26 പേര് മരിച്ചു. 26 മൃതദേഹങ്ങൾ കണ്ടെടുത്തതായി പോലീസ് അറിയിച്ചു. മുപ്പതിലധികം പേർക്ക് പൊള്ളലേറ്റതായി പറയപ്പെടുന്നു. കെട്ടിടത്തിന്റെ ഉടമയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സിസിടിവി ക്യാമറകളുടെയും റൂട്ടർ നിർമാണ കമ്പനിയുടെയും ഓഫീസായ കെട്ടിടത്തിന്റെ ഒന്നാം നിലയിൽ നിന്നാണ് തീപിടിത്തമുണ്ടായത്. കാരണം ഇത് വരെ വ്യക്തമല്ല.













