• Home
  • kerala
  • കെ.വി. തോമസിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

കെ.വി. തോമസിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

കോൺഗ്രസ് നേതാവ് കെ.വി. തോമസിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനാണ് കെ.വി.തോമസിനെ പുറത്താക്കിയതായി അറിയിച്ചത്. ഇനി കാത്തിരിക്കാനാകില്ലെന്നും നടപടി എ.ഐ.സി.സിയുടെ അനുമതിയോടെയാണെന്നും സുധാകരൻ പറഞ്ഞു. പുറത്താക്കിയ വിവരം കെ.വി. തോമസിനെ അറിയിച്ചതായും സുധാകരൻ പറഞ്ഞു.

തൃക്കാക്കരയിൽ ഇടതു സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് കൺവെൻഷനിൽ കെ.വി. തോമസ് പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തോമസിനെ പുറത്താക്കിയെന്ന് അറിയിപ്പ് വന്നത്. ഏപ്രിലിൽ സി.പി.എം അഖിലേന്ത്യ സമ്മേളനത്തിൽ സെമിനാറിൽ പങ്കെടുത്തതിനെ തുടർന്ന് കെ.വി. തോമസിനെതിരെ അച്ചടക്ക നടപടി എടുത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *