• Home
  • kerala
  • തൃശ്ശൂര്‍ പൂരം വെടിക്കെട്ട് മാറ്റിവെച്ചു

തൃശ്ശൂര്‍ പൂരം വെടിക്കെട്ട് മാറ്റിവെച്ചു

തൃശ്ശൂര്‍ പൂരത്തിന്റെ ഇന്ന് പുലർച്ചെ മൂന്നിന് നടത്താനിരുന്ന പൂരം വെടിക്കെട്ട് മാറ്റിവെച്ചു. തൃശൂരിൽ പെയ്‌ത കനത്ത മഴയെ തുടർന്നാണ് പൂരം വെടിക്കെട്ട് മാറ്റിയത്. നാളത്തെ കാലാവസ്ഥ നോക്കിയശേഷം പുതിയ സമയം നിശ്ചയിക്കും. രണ്ട് വർഷത്തെ ഇടവേളയ്‌ക്ക് ശേഷം പൂരം ആഘോഷിക്കാനെത്തിയ ഉത്സവപ്രേമികൾക്ക് നിരാശ സമ്മാനിച്ചാണ് ഈ തീരുമാനം ഉണ്ടായത്. വെടിക്കെട്ട് കാണാൻ പതിനായിരങ്ങൾ ആണ് മറ്റു ജില്ലകളിൽ നിന്നും വന്ന് തൃശ്ശൂരിൽ തമ്പടിക്കാറ് . ഇന്നലെ വൈകീട്ട്‌ നടന്ന കുടമാറ്റവും മഴയില്‍ നനഞ്ഞു. എങ്കിലും മഴയത്തും വന്‍ പുരുഷാരം ഈ ആകര്‍ഷകമായ പൂരക്കാഴ്‌ച ആസ്വദിച്ചു നിന്നു.

Leave a Reply

Your email address will not be published. Required fields are marked *