• Home
  • latest news
  • ചരിത്ര വിധി …രാജ്യദ്രോഹ നിയമം സുപ്രീംകോടതി അനിശ്ചിത കാലത്തേക്ക് സ്റ്റേ ചെയ്തു

ചരിത്ര വിധി …രാജ്യദ്രോഹ നിയമം സുപ്രീംകോടതി അനിശ്ചിത കാലത്തേക്ക് സ്റ്റേ ചെയ്തു

ഇന്ത്യയില്‍ അഭിപ്രായസ്വാതന്ത്ര്യത്തിനും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും പുതിയ ജീവശ്വാസം നല്‍കി സുപ്രീംകോടതിയുടെ ചരിത്രപ്രധാനമായ ഉത്തരവ് . ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ രാജ്യദ്രോഹ കുറ്റം ചുമത്താവുന്ന നിയമം സുപ്രീം കോടതി താല്‍ക്കാലികമായി അനിശ്ചിത കാലത്തേക്ക് മരവിപ്പിച്ചു. ചീഫ് ജസ്റ്റിസ് എന്‍.വി. രമണയുടെ അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ചിന്റേതാണ് ഉത്തരവ്. 124 എ വകുപ്പ് താല്‍ക്കാലികമായി സ്റ്റേ ചെയ്യരുതെന്ന് കേന്ദ്രം ഇന്ന് സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ എതിര്‍പ്പ് തള്ളിക്കൊണ്ടാണ് ഇടക്കാല ഉത്തരവ് .

നിയമത്തിന്റെ പുനഃപരിശോധന പൂര്‍ത്തിയാകുന്നതുവരെയാണ് നിയമം മരവിപ്പിച്ചിരിക്കുന്നത്. പുനഃപരിശോധന പൂര്‍ത്തിയാകുന്നതുവരെ 124 എ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യരുതെന്നും കോടതി നിര്‍ദേശിച്ചു. ഈ കുറ്റത്തിന്‌ ജയിലില്‍ കഴിയുന്നവര്‍ക്ക്‌ ജാമ്യത്തിന്‌ അപേക്ഷിക്കാമെന്നും കോടതി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *