• Home
  • kerala
  • അമേരിക്കയിലെ ചികിത്സ കഴിഞ്ഞ് പിണറായി വിജയന്‍ തിരിച്ചെത്തി

അമേരിക്കയിലെ ചികിത്സ കഴിഞ്ഞ് പിണറായി വിജയന്‍ തിരിച്ചെത്തി

അമേരിക്കയിലെ ചികിത്സ കഴിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തിൽ തിരിച്ചെത്തി.

പുലർച്ചെ 3.30ന് ദുബായിൽ നിന്നുള്ള എമിറേറ്റ്സ് വിമാനത്തിലാണ് പിണറായി വിജയൻ എത്തിയത്.

ഒപ്പം ഭാര്യ കമലയും ഉണ്ടായിരുന്നു.

ഡിജിപി അടക്കമുള്ള മുതിർന്ന ഉദ്യോഗസ്ഥർ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു.

മിനസോട്ടയിലെ മയോ ക്ലിനിക്കിലെ 18 ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് മുഖ്യമന്ത്രി മടങ്ങിയെത്തിയത്.

ചികിത്സയിലിരിക്കെ ഓൺലൈനായി മന്ത്രിസഭാ യോഗത്തിൽ അടക്കം മുഖ്യമന്ത്രി പങ്കെടുത്തിരുന്നു.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിലടക്കം മുഖ്യമന്ത്രി ഇനി സജീവമാകും.

12 ന് നടക്കുന്ന ഇടതു മുന്നണി കൺവെൻഷനിൽ മുഖ്യമന്ത്രി പങ്കെടുക്കും.

കഴിഞ്ഞ മാസം 28നാണ് അദ്ദേഹം അമേരിക്കയിലേക്ക് പോയത്.

മുഖ്യമന്ത്രിയുടെ ഭാര്യ കമല, പഴ്സനൽ അസിസ്റ്റന്റ് വി.എം.സുനീഷ് എന്നിവർ അദ്ദേഹത്തെ അനുഗമിച്ചിരുന്നു.

ജനുവരിയിൽ അദ്ദേഹം യുഎസിൽ ചികിത്സയ്ക്കു പോയപ്പോൾ തുടർചികിത്സ വേണമെന്ന് അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *