ആലപ്പുഴ ചേർത്തല മായിത്തറയിൽ ദമ്പതികളെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മായിത്തറ ഭാഗ്യസദനത്തിൽ ഹരിദാസ്(65)ഭാര്യ ശ്യാമള(60) എന്നിവരെയാണ് വീടിനോട് ചേർന്നുള്ള ഷെഡിൽ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ദേഹത്ത് വയർചുറ്റി സ്വയം ഷോക്കേൽപ്പിച്ചതാണെന്ന് ആണ് സൂചന. ആർത്തുങ്കൽ പൊലീസ് അന്വേഷണം ആരംഭിച്ചു.













