• Home
  • kerala
  • ഷിബു ബേബിജോണിന്റെ വീട്ടിൽ കവർച്ച…ഭാര്യയുടെ താലിമാല ഉള്‍പ്പെടെ പോയി

ഷിബു ബേബിജോണിന്റെ വീട്ടിൽ കവർച്ച…ഭാര്യയുടെ താലിമാല ഉള്‍പ്പെടെ പോയി

മുന്‍മന്ത്രി ഷിബു ബേബിജോണിന്റെ കൊല്ലത്തുള്ള കുടുംബ വീട്ടിൽ കവർച്ച. വീടിന്റെ മുന്‍വാതില്‍ തകര്‍ത്താണ് മോഷണം നടത്തിയിരിക്കുന്നത്. അന്‍പതു പവനോളം സ്വർണം നഷ്ടമായെന്നാണ് പൊലീസ് പറയുന്നത്. ഞായറാഴ്ച രാവിലെയാണ് സ്വർണാഭരണങ്ങൾ മോഷണം പോയ കാര്യം വീട്ടുകാ‌ർ അറിഞ്ഞത്.സാധാരണ രാത്രി വീട്ടിൽ ആരുമുണ്ടാകാറില്ല. ഷിബു ബേബിജോണിന്റെ അമ്മ പകൽ കുടുംബവീട്ടിലെത്തും. രാത്രി ഇവർ മകന്റെ വീട്ടിലേയ്ക്ക് മടങ്ങും. ഷിബു ബേബിജോണിന്റെ ഭാര്യയുടെ താലിമാല ഉൾപ്പടെയുള്ള ആഭരണങ്ങൾ മോഷണം പോയവയിൽ ഉൾപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *