• Home
  • kerala
  • തൃക്കാക്കരയിലെ ബിജെപി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു

തൃക്കാക്കരയിലെ ബിജെപി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു

ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് എ എൻ രാധാകൃഷ്ണൻ തൃക്കാക്കരയിൽ ബി ജെ പി സ്ഥാനാർത്ഥി. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനാണ് സ്ഥാനാർത്ഥിയെ പ്രഖ്യപിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തൃക്കാക്കരയിൽ ബി ജെ പി 15,​218 വോട്ടുകളാണ് നേടിയത്. 2016ല്‍ പാർട്ടിക്ക് 15 ശതമാനം വോട്ട്( 21247)​ ലഭിച്ചിരുന്നു.

തൃക്കാക്കരയിൽ സിപിഎം പ്രവർത്തകയുടെ വീടിന് തീയിട്ടു

തൃക്കാക്കരയിൽ സിപിഎം പ്രവർത്തകയുടെ വീടിന് തീയിട്ടു. അത്താണി സ്വദേശിനിയായ മഞ്ജുവിന്റെ വീടിന് ഇന്നലെ രാത്രി ഒരുമണിയോടെയാണ് തീയിട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ അയൽവാസിയായ ഒരാളെ തൃക്കാക്കര പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രാഷ്ട്രീയ വിരോധമല്ല തീയിടാൻ ഇയാളെ പ്രേരിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്. അറസ്റ്റിലായ വ്യക്തിയും മഞ്ജുവുമായി ചില തർക്കങ്ങളുണ്ടായിരുന്നു. മദ്യലഹരിയിലാണ് തീയിട്ടതെന്നാണ് പ്രാഥമിക വിവരം. വീട് പൂർണമായി കത്തിനശിച്ചിട്ടുണ്ട്. ഇന്നലെ വൈകിട്ട് ഇവർ ഇടപ്പള്ളി പെരുന്നാളിന് പോയ സമയത്തായിരുന്നു അക്രമണം നടന്നത്. വീട്ടിൽ ആരും ഇല്ലാതിരുന്നതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. എന്നാൽ വീട്ടിലുണ്ടായിരുന്ന ആറ് മുയലുകൾ ചത്തുപോയി.

Leave a Reply

Your email address will not be published. Required fields are marked *