• Home
  • kerala
  • ആം ആദ്‌മിയുമില്ല, ട്വന്റി ട്വന്റിയുമില്ല…തൃക്കാക്കരയില്‍ വോട്ട്‌ ഭിന്നിക്കില്ല!

ആം ആദ്‌മിയുമില്ല, ട്വന്റി ട്വന്റിയുമില്ല…തൃക്കാക്കരയില്‍ വോട്ട്‌ ഭിന്നിക്കില്ല!

ആം ആദ്‌മി, ട്വന്റി ട്വന്റി പ്രസ്ഥാനങ്ങള്‍ സംയുക്തമായി സ്ഥാനാര്‍ഥിയെ നിര്‍ത്തി തൃക്കാക്കരയില്‍ ജനവിധി തേടുമെന്ന പ്രഖ്യാപനം അതില്‍ ഒതുങ്ങി. മല്‍സരിക്കേണ്ടതില്ലെന്ന്‌ ഈ രണ്ടു പാര്‍ടികളും തീരുമാനിച്ചു. അടുത്ത പൊതു തിരഞ്ഞെടുപ്പാണ്‌ ഇരുവരുടെയും ഉന്നം. തൃക്കാക്കരയിലേത് സംസ്ഥാന ഭരണത്തെ നിർണയിക്കുന്ന തിരഞ്ഞെടുപ്പല്ലെന്ന് ഇരുപാർട്ടി നേതാക്കളും പറഞ്ഞു. അടുത്ത തിരഞ്ഞെടുപ്പിനാണ് പാർട്ടി പ്രാധാന്യം കൊടുക്കുന്നത്.

https://thepoliticaleditor.com/2022/05/theft-in-shibu-baby-johns-home-at-kollam/

അണികളുടെയും അനുഭാവികളുടെയും വോട്ട് ആർക്കാണെന്ന് വേണമെങ്കിൽ പതിനഞ്ചിന് പ്രഖ്യാപിക്കും. ആം ആദ്‌മി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ കൊച്ചിയിൽ 15നെത്തും. ഇരുപാർട്ടികളും സംഘടനാസംവിധാനത്തിൽ കൂടുതൽ ശ്രദ്ധിക്കുമെന്ന് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *