• Home
  • kerala
  • പോലീസിനെതിരെയല്ല, മറ്റ് ചില കാര്യങ്ങൾ കോടതിയെ അറിയിക്കാനുണ്ടെന്ന് സനല്‍കുമാര്‍ ശശിധരൻ

പോലീസിനെതിരെയല്ല, മറ്റ് ചില കാര്യങ്ങൾ കോടതിയെ അറിയിക്കാനുണ്ടെന്ന് സനല്‍കുമാര്‍ ശശിധരൻ

നടി മഞ്‍ജു വാര്യരെ നിരന്തരം ശല്യം ചെയ്തുവെന്ന പരാതിയില്‍ അറസ്റ്റിലായ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന് ജാമ്യം. ആലുവ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

ചോദ്യം ചെയ്യലിന് ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയയ്ക്കാന്‍ എളമക്കര പൊലീസ് തയ്യാറായിരുന്നെങ്കിലും കോടതിയില്‍ ഹാജരാക്കണമെന്ന് സനല്‍കുമാര്‍ തന്നെ ആവശ്യപ്പെടുകയായിരുന്നു.

സ്റ്റേഷൻ ജാമ്യം ലഭിക്കുന്ന കേസിൽ കോടതിയിലെത്തി ജാമ്യമെടുക്കുന്നതെന്ന് കോടതി ചോദിച്ചു. തനിക്ക് ചില കാര്യങ്ങൾ അറിയിക്കാനുണ്ടെന്നും എഴുതി നൽകാമെന്നുമായിരുന്നു സനൽകുമാറിന്റെ മറുപടി. പോലീസിനെതിരെയല്ല, മറ്റ് ചില കാര്യങ്ങൾ അറിയിക്കാനാണ് ഉദ്ദേശിക്കുന്നതെന്നാണ് കോടതിയെ സനൽകുമാർ ശശിധരൻ അറിയിച്ചത്.

സമൂഹ മാധ്യമങ്ങളിലൂടെ നിരന്തരം ഭീഷണിപ്പെടുത്തുകയും പിന്തുർന്നുവെന്നുമാണ് മഞ്ജു വാര്യരുടെ പരാതി.
സനൽ കുമാറിന്റെ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയയ്ക്കും.

Leave a Reply

Your email address will not be published. Required fields are marked *