• Home
  • latest news
  • ഭീമ കൊറെഗാവ് കേസില്‍ വരവര റാവു അടക്കമുള്ളവർക്ക് ജാമ്യം അനുവദിക്കണമെന്ന പുനഃപരിശോധനാ ഹർജി തള്ളി

ഭീമ കൊറെഗാവ് കേസില്‍ വരവര റാവു അടക്കമുള്ളവർക്ക് ജാമ്യം അനുവദിക്കണമെന്ന പുനഃപരിശോധനാ ഹർജി തള്ളി

ഭീമ കൊറെഗാവ് കേസില്‍ തെലുങ്ക് കവി പി. വരവരറാവു അടക്കം മൂന്ന് പേര്‍ക്ക് ജാമ്യമില്ല. വരവരറാവു, ആക്ടിവിസ്റ്റുകളായ അരുണ്‍ ഫെരേര, വെര്‍നോന്‍ ഗോണ്‍സാല്‍വസ് എന്നിവര്‍ ജാമ്യം തേടി സമർപ്പിച്ച പുനഃപരിശോധനാ ഹർജി ബോംബെ ഹൈക്കോടതി തള്ളി. കഴിഞ്ഞ ഡിസംബറിലെ ജാമ്യം നിഷേധിച്ച ഉത്തരവ് പുനഃപരിശോധിക്കണമെന്നായിരുന്നു മൂവരുടെയും ആവശ്യം.

ജസ്റ്റിസ് എസ്.എസ്. ഷിന്‍ഡെ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി.

ജാമ്യം നിഷേധിച്ചുക്കൊണ്ടുള്ള മുന്‍ ഉത്തരവില്‍ വസ്തുതാപരമായ പിശകുകള്‍ ഉണ്ടെന്നായിരുന്നു പി. വരവരറാവു, അരുണ്‍ ഫെരേര, വെര്‍നോന്‍ ഗോണ്‍സാല്‍വസ് എന്നിവരുടെ വാദം.

കഴിഞ്ഞ ഡിസംബറില്‍ ആക്ടിവിസ്റ്റ് സുധ ഭരദ്വാജിന് ജാമ്യം അനുവദിച്ച ബോംബെ ഹൈക്കോടതി, മറ്റ് എട്ട് പ്രതികള്‍ക്ക് ജാമ്യം നിരസിച്ചിരുന്നു.
റാവു നിലവിൽ മെഡിക്കൽ ജാമ്യത്തിലാണ്. ബാക്കി രണ്ട് പേരും ജയിലിൽ തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *