• Home
  • kerala
  • ചിക്കൻ മന്തിയിൽ നിന്നും ഭക്ഷ്യവിഷബാധ : ഹോട്ടൽ അടപ്പിച്ചു

ചിക്കൻ മന്തിയിൽ നിന്നും ഭക്ഷ്യവിഷബാധ : ഹോട്ടൽ അടപ്പിച്ചു

മലപ്പുറം വേങ്ങരയിൽ ചിക്കൻ മന്തി കഴിച്ച 8 പേർക്ക് ഭക്ഷ്യവിഷബാധ. വേങ്ങര ഹൈസ്കൂൾ പരിസരത്തെ മന്തി ഹൗസ് എന്ന ഹോട്ടലിലെ മന്തിയിലെ ഇറച്ചിയിൽ നിന്നാണ് വിഷബാധയേറ്റതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. സംഭവത്തെ തുടർന്ന് ഹോട്ടൽ ആരോഗ്യവകുപ്പ് അടച്ചുപൂട്ടി.

രണ്ട് ദിവസം മുൻപാണ് സംഭവം.
സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ എട്ടുപേരും ആശുപത്രിവിട്ടു.

സംസ്ഥാനത്ത് ഷവർമ്മ നിർമാണത്തിന് ഏകീകൃത മാനദണ്ഡം കൊണ്ടുവരുമെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചിട്ടുണ്ട്.
കാസർകോട് ചെറുവത്തൂരിൽ ഷവർമ കഴിച്ച് 15-കാരി മരിച്ച സംഭവത്തിൽ ഭക്ഷ്യ സുരക്ഷാ കമ്മീഷണറോട് രണ്ടു ദിവസത്തിനകം റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടതായും മന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *