Categories
world

മഞ്ഞു മൂങ്ങയുടെ ‘തലതിരിഞ്ഞ’ വീഡിയോ… കണ്ടാല്‍ വീണ്ടും വീണ്ടും കാണും…

പ്രകൃതി ഒരുക്കി വെച്ച സൗന്ദര്യങ്ങളില്‍ ദൃശ്യങ്ങള്‍ മാത്രമല്ല, ജീവ ജാലങ്ങളുമുണ്ട്. അവയുടെ ഭംഗി നമ്മളില്‍ നിറയ്ക്കുന്ന കൗതുകങ്ങളും ആശ്ചര്യങ്ങളും ചെറുതല്ല. മൂങ്ങകളെ കുറിച്ചുള്ള ഒരു വിശ്വാസം അവയ്ക്ക് കഴുത്ത് പൂര്‍ണമായും 360 ഡിഗ്രി തിരിക്കാന്‍ കഴിയും എന്നാണ്. ചില ദൃശ്യങ്ങള്‍ കണ്ടാല്‍ അങ്ങനെ തോന്നുകയും ചെയ്യും. എന്നാല്‍ യഥാര്‍ഥത്തില്‍ 270 ഡിഗ്രി മാത്രമേ അവയ്ക്ക് തല തിരിക്കാന്‍ കഴിയുകയുള്ളൂ. രക്തധമനികള്‍ പൊട്ടാതെ, കഴുത്തിലെ എല്ലുകള്‍ അനുവദിക്കുന്ന പരമാവധി സാധ്യത 270 ഡിഗ്രിയാണ്.


പ്രകൃതി സ്‌നേഹികളുടെ കൂട്ടായ്മയായ അമേസിങ് നാച്വര്‍ ട്വിറ്ററില്‍ പങ്കുവെച്ച ഒരു വീഡിയോ വലിയ രീതിയില്‍ ആളുകള്‍ കാണുകയാണിപ്പോള്‍. മഞ്ഞു പോലെ വെളുത്ത ഒരു മൂങ്ങ അതിന്റെ കഴുത്ത് തിരിച്ചു കാണിക്കുന്ന വീഡിയോ ആണിത്. അരുമയായ മൂങ്ങയെ കാണുമ്പോള്‍ വളരെ വാല്‍സല്യം തോന്നും. മഞ്ഞു മൂങ്ങ എന്നാണ് ഈ വര്‍ഗത്തെ വിശേഷിപ്പിക്കുന്നത്. അപൂര്‍വ്വമായി മാത്രമാണ് ഇത്തരം മൂങ്ങകളെ കാണാറ്. ട്വിറ്ററില്‍ വൈറല്‍ ആയിരിക്കയാണ് വീഡിയോ

thepoliticaleditor
Spread the love

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick