Categories
national

രാമന്‍ ദൈവമായിരുന്നില്ല, വാല്‍മീകി സൃഷ്ടിച്ച കഥാപാത്രം മാത്രം-ജിതന്‍ റാം മാഞ്ചിയുടെ വിവാദ പ്രതികരണം

ശ്രീരാമന്‍ ദൈവമായിരുന്നില്ലെന്നും തുളസീദാസും വാല്‍മീകിയും സൃഷ്ടിച്ച കഥാപാത്രം മാത്രമാണെന്നും ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയും ഹിന്ദുസ്ഥാൻ അവാം മോർച്ച മേധാവിയുമായ ജിതന്‍ റാം മാഞ്ചി. വ്യാഴാഴ്ച ജാമുയിയില്‍ അംബേദ്കര്‍ ജയന്തി പരിപാടിയില്‍ സംസാരിക്കവേയാണ് മാഞ്ചി ഇത് പറഞ്ഞത്. രാമായണത്തില്‍ ധാരാളം നല്ല കാര്യങ്ങള്‍ എഴുതിയിട്ടുണ്ടാവാം, ഞങ്ങളത് വിശ്വസിക്കുന്നു. തുളസീദാസിനെയും വാല്‍മീകിയെയും വിശ്വസിക്കുന്നു. എന്നാല്‍ രാമനെ ഞങ്ങള്‍ വിശ്വസിക്കുന്നില്ല-മാഞ്ചി പറഞ്ഞു. ആരാധന കൊണ്ട് ആരും വലിയവരാകില്ലെന്നും അദ്ദേഹം പറഞ്ഞു.

പട്ടികജാതിക്കാർ ആരാധന അവസാനിപ്പിക്കണം. മാംസാഹാരവും മദ്യവും കഴിക്കുന്ന ബ്രാഹ്മണർ അങ്ങനെ ചെയ്യില്ലെന്ന് കള്ളം പറയുമ്പോൾ അവരിൽ നിന്ന് അകന്നു നിൽക്കണം. അവരെ ആരാധിക്കാൻ പാടില്ല. ഉയർന്ന ജാതിക്കാർ ഇന്ത്യയുടെ നാട്ടുകാരല്ല, അവർ പുറത്തുനിന്നുള്ളവരാണ്-മാഞ്ചി പറയുന്നു.
ബി.ജെ.പി. നേതൃത്വത്തിലുള്ള എന്‍.ഡി.എ.യുടെ ഘടകകക്ഷിയായ ആവാം മോര്‍ച്ചയുടെ നേതാവായ മാഞ്ചിയുടെ പ്രസ്താവന വലിയ തോതില്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. പ്രസ്താവനയെ എതിര്‍ത്ത് ബിഹാറിലെ ബി.ജെ.പി. നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. മാഞ്ചിക്ക് മനോരോഗമാണ് എന്നു വരെ പ്രതികരണം ബി.ജെ.പി. നേതാക്കളില്‍ നിന്നും ഉണ്ടായിട്ടുണ്ട്. നേരത്തെയും മാഞ്ചി ഇത്തരത്തില്‍ ശ്രീരാമന്റൈ അസ്തിത്വം ചോദ്യം ചെയ്യുന്ന പ്രതികരണങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്.

thepoliticaleditor
Spread the love
English Summary: raman was not a god says jithan ram manji

One reply on “രാമന്‍ ദൈവമായിരുന്നില്ല, വാല്‍മീകി സൃഷ്ടിച്ച കഥാപാത്രം മാത്രം-ജിതന്‍ റാം മാഞ്ചിയുടെ വിവാദ പ്രതികരണം”

നാളെ ആദിശങ്കരനെക്കുറിച്ചും, ശ്രീനാരായണഗുരു വിനെക്കുറിച്ചും, വിവേകാനന്ദനെക്കുറിച്ചും, ഗാന്ധിജിയെക്കറിച്ചും ലോകം ഇതുതന്നെ പറയും.. അന്നു മറുപടിപറയാൻ ഞാനോ നിങ്ങളോ കാണില്ല!
ഇത്തരം വിലകുറഞ്ഞ പരസ്യത്തിനുവേണ്ടിയുള്ള വേലകളുടെ സ്ഥാനം ചവറ്റുകൊട്ടയാണ് !

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick