Categories
latest news

ഇന്ത്യ നാലാമത്തെ കോവിഡ് തരംഗത്തിന്റെ വക്കിലാണോ …ഡൽഹി, മുംബൈ കണക്കുകൾ കഥ പറയുന്നു

ഡൽഹിയും മുംബൈയുമുൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ കൊവിഡ് കേസുകളുടെ വർദ്ധനവ് നാലാമത്തെ തരംഗത്തെക്കുറിച്ചുള്ള ആശങ്ക വർധിപ്പിക്കുന്നു . ഡൽഹിക്കും മുംബൈയ്ക്കും പുറമെ നോയിഡ, ഗുരുഗ്രാം എന്നിവിടങ്ങളിലും പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണത്തിൽ ക്രമാനുഗതമായ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജനുവരിയിൽ ഉയർന്ന തോതിൽ പകരുന്ന ഒമൈക്രോൺ വേരിയന്റ് കേസുകൾക്കു ശേഷം കഴിഞ്ഞ കുറച്ച് മാസങ്ങളായി അണുബാധ നിരക്ക് കുത്തനെ കുറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ ഒരാഴ്ചയായി രാജ്യത്തുടനീളമുള്ള കൊറോണ വൈറസ് കേസുകളിൽ സാരമായ വർധന ഉണ്ടായിട്ടുണ്ട്. ദേശീയ തലസ്ഥാനത്ത് കോവിഡ് പോസിറ്റിവിറ്റി നിരക്ക് ഒരാഴ്ചയ്ക്കുള്ളിൽ 0.5 ശതമാനത്തിൽ നിന്ന് 2.7 ശതമാനമായി ഉയർന്നു. തിങ്കളാഴ്ച റിപ്പോർട്ട് ചെയ്ത 137 കേസുകളിൽ നിന്ന് പ്രതിദിനം 325 കേസുകളുടെ വർദ്ധനവ് ഉണ്ടായതായി ആരോഗ്യ വകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ 8.69 ശതമാനം കുതിപ്പും രേഖപ്പെടുത്തി. ബുധനാഴ്ച ഡൽഹിയിൽ 299 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു, തിങ്കളാഴ്ചത്തെ എണ്ണത്തേക്കാൾ 118 ശതമാനം വർധന, പോസിറ്റീവ് നിരക്ക് 2.49 ശതമാനമാണ്. മുംബൈയിൽ 56 പുതിയ COVID-19 കേസുകളും ഒരു മരണവും റിപ്പോർട്ട് ചെയ്യപ്പെട്ടു.

നോയിഡയിലെ സ്‌കൂളുകളിലായി 20-ലധികം വിദ്യാർത്ഥികൾക്ക് ഒരാഴ്ചയ്ക്കിടെ കോവിഡ്-19 പോസിറ്റീവ് സ്ഥിരീകരിച്ചു. ദിവസേനയുള്ള COVID-19 കേസുകളുടെ എണ്ണത്തിൽ ഗുരുഗ്രാമിൽ പെട്ടെന്നുള്ള വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ഹരിയാന ആരോഗ്യ വകുപ്പിന്റെ ആരോഗ്യ ബുള്ളറ്റിൻ പ്രകാരം ഗുരുഗ്രാമിൽ ബുധനാഴ്ച 146 കോവിഡ് കേസുകൾ രജിസ്റ്റർ ചെയ്തു. ഗുരുഗ്രാമിൽ അവസാനമായി കോവിഡ് കേസുകൾ 100 കടന്നത് മാർച്ച് 4 നാണ്– 115 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു

thepoliticaleditor
Spread the love
English Summary: covid cases shoot up recently in several parts of india

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick