Categories
national

ആർആർആർ സൂപ്പർസ്റ്റാർ രജനികാന്തിന്റെ ചിത്രത്തെയും മറികടന്ന കളക്ഷനിലേക്ക്

സംവിധായകൻ എസ് എസ് രാജമൗലിയുടെ ബിഗ് ബജറ്റ് ചിത്രമായ ആർആർആർ ഒന്നിനുപുറകെ ഒന്നായി ബോക്‌സ് ഓഫീസ് റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ്. ബോക്‌സ് ഓഫീസിൽ ഗംഗുബായ് കത്യവാഡി, ദി കാശ്മീർ ഫയൽസ്, ബാഹുബലി (ഹിന്ദി) എന്നിവയെ മറികടന്നതിന് ശേഷം, സൂപ്പർസ്റ്റാർ രജനികാന്തിന്റെ 2.0 യുടെ ആജീവനാന്ത കളക്ഷനായ 800 കോടി ഇപ്പോൾ മറികടന്നിരിക്കുന്നു .

ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ആറാമത്തെ ഇന്ത്യൻ ചിത്രമായി ഇതോടെ ആർആർആർ മാറി. ദംഗൽ, ബാഹുബലി: ദി കൺക്ലൂഷൻ, ബജ്രംഗി ഭായ്ജാൻ, സീക്രട്ട് സൂപ്പർസ്റ്റാർ, പികെ എന്നിവ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ആദ്യ 10 ഇന്ത്യൻ ചിത്രങ്ങളിൽ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ഉള്ളവ ആണ്.

thepoliticaleditor

മാർച്ച് 25 ന് തിയേറ്ററുകളിൽ റിലീസ് ചെയ്ത ഈ സിനിമയിൽ ജൂനിയർ എൻടിആറിന്റെയും രാം ചരണിന്റെയും പ്രകടനം ആണ് തീയേറ്ററുകളെ നിറയ്ക്കുന്നത്. സ്വാതന്ത്ര്യത്തിന് മുമ്പുള്ള കാലഘട്ടത്തിൽ നടക്കുന്ന ഒരു യുദ്ധ സിനിമയാണ് ആർആർആർ. ജൂനിയർ എൻടിആറും രാം ചരണും അഭിനയിച്ച ഈ ചിത്രം 450 കോടിയിലധികം ചെലവഴിച്ചതാണ്. ലോകമെമ്പാടുമുള്ള പല ഭാഷകളിൽ ചിത്രം റിലീസ് ചെയ്തു.

സംവിധായകൻ ശങ്കറിന്റെ 2.0 സമൂഹത്തിന് ഒരു സുപ്രധാന സന്ദേശം നൽകുന്ന ഒരു സയൻസ് ഫിക്ഷൻ ചിത്രമായിരുന്നു.

Spread the love
English Summary: rajamouli film breaking records in collection

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick