Categories
kerala

വാഹന ദുരുപയോഗം; യൂണിയന്‍ നേതാവ് സുരേഷ് കുമാറിന് 6.72 ലക്ഷം പിഴയിട്ട് കെഎസ്ഇബി, മര്യാദയില്ലാത്ത നടപടിയെന്ന് എംഎം മണി

മുന്‍ വൈദ്യുതി മന്ത്രി എം.എം.മണിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന സമയത്ത് സുരേഷ് കുമാര്‍ കെസ്ഇബിയുടെ വാഹനം അനധികൃതമായി ഉപയോഗിച്ചെന്നാണ് ആരോപിച്ച് കെ.എസ്‌.ഇ.ബി. സമര നേതാവിന്‌ ആറേമുക്കാല്‍ ലക്ഷത്തോളം രൂപ പിഴയിട്ടു. നടപടിക്കെതിരെ മുന്‍ വൈദ്യുതി മന്ത്രി എംഎം മണി രംഗത്തു വന്നിട്ടുണ്ട്‌. 6,72,560 രൂപയാണ് പിഴയിട്ടിരിക്കുന്നത്.

സുരേഷ് കുമാറിന് പിഴയിട്ടത് മര്യാദയില്ലാത്ത നടപടിയെന്ന് മുന്‍ വൈദ്യുതി മന്ത്രി എംഎം മണി പ്രതികരിച്ചു. വാഹന ഉപയോഗവുമായി ബന്ധപ്പെട്ട് തനിക്ക് പരാതിയില്ല. സുരേഷ് കുമാര്‍ സംഘടനാ നേതാവായതിനാല്‍ അയാളെ തേജോവധം ചെയ്യാന്‍ കരുതിക്കൂട്ടി നടക്കുന്ന ശ്രമങ്ങളാണ് കാണുന്നത്. ഇപ്പോള്‍ നടക്കുന്ന സമരങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നത് അദ്ദേഹം ആയതിനാലുള്ള പരിപാടികളാണ് ഇതെല്ലാമെന്നും എംഎം മണി പറഞ്ഞു.

thepoliticaleditor

കെ.എസ്‌.ഇ.ബി.ചെയര്‍മാന്‍ ബി.അശോക്‌ ആണ്‌ ഉത്തരവിറക്കിയത്‌. ചെയര്‍മാനെതിരെ ഓഫീസേര്‍സ്‌ അസോസിയേഷന്‍ നടത്തുന്ന സമരത്തിന്റെ നേതാവിന്‌ പിഴയിട്ടത്‌ പ്രതികാര നടപടിയാണെന്ന്‌ സംശയിക്കുന്നുണ്ട്‌. കെഎസ്ഇബി ചെയര്‍മാന്റെ വിലക്ക് ലംഘിച്ച് സമരം ചെയ്തതിനെ തുടര്‍ന്ന് സുരേഷ് കുമാറിനെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

പിഴ സംബന്ധിച്ച് തനിക്ക് ഇതുവരെ ഒരു നോട്ടീസും ലഭിച്ചിട്ടില്ലെന്ന് എം.ജി.സുരേഷ് കുമാര്‍ പ്രതികരിച്ചു. വൈദ്യുതി മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫായിരുന്ന സമയത്ത് വൈദ്യുതി മന്ത്രിയുടെ നിര്‍ദേശങ്ങളോടെ മാത്രമേ താന്‍ പ്രവര്‍ത്തിച്ചിട്ടുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. തന്നെ വ്യക്തിഹത്യ നടത്തുകയാണ് ചെയര്‍മാന്റെ ലക്ഷ്യമെന്നും സുരേഷ്‌കുമാര്‍ കൂട്ടിച്ചേര്‍ത്തു.

Spread the love
English Summary: KSEB IMPOSED 6.72 LAKH FINE FOR TRADE UNION LEADER

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick