Categories
kerala

പാര്‍ട്ടി കോണ്‍ഗ്രസ്സ് പൊതുസമ്മേളനം : കണ്ണൂർ നഗരത്തിൽ വാഹനക്രമീകരണം …അറിയേണ്ട കാര്യങ്ങൾ

പാര്‍ട്ടി കോണ്‍ഗ്രസ്സ് പൊതുസമ്മേളനം – വാഹനക്രമീകരണം സംബന്ധിച്ച അറിയിപ്പ്

thepoliticaleditor

സി.പി.ഐ(എം) പാര്‍ട്ടി കോണ്‍ഗ്രസ്സിനോടനുബന്ധിച്ച് ഏപ്രില്‍ 10 നടക്കുന്ന വളണ്ടിയര്‍ മാര്‍ച്ചിലും, റാലിയിലും പങ്കെടുക്കുന്ന റെഡ് വളണ്ടിയര്‍മാരെയും, ബഹുജനങ്ങളെയും വഹിച്ചെത്തുന്ന വാഹനങ്ങള്‍ക്ക് പാര്‍ക്കിങ്ങ് ക്രമീകരണം ഏര്‍പ്പെടുത്തിയതായി സംഘാടക സമിതി അറിയിച്ചു.
വളണ്ടിയര്‍ പരേഡില്‍ പങ്കെടുക്കുന്നതിനായി എത്തിച്ചേരുന്ന വളണ്ടിയര്‍മാരെ വഹിച്ചുകൊണ്ടുള്ള വാഹനങ്ങള്‍ ഉച്ചയ്ക്ക്ശേഷം 2.30ന് തന്നെ കണ്ണൂര്‍ ഗസ്റ്റ് ഹൗസിന് സമീപത്തുള്ള റോഡില്‍ എത്തിച്ചേരേണ്ടതാണ്. അതിന് ശേഷം പൊതുജനങ്ങള്‍ സഞ്ചരിക്കുന്ന വാഹനങ്ങള്‍ക്ക് ടൗണില്‍ പ്രവേശനം അനുവദിക്കാത്ത വിധത്തിലാണ് ക്രമീകരണം ഉണ്ടാക്കിയിട്ടുള്ളത്. വളണ്ടിയര്‍മാരെ കയറ്റി വരുന്ന വാഹനങ്ങള്‍ പ്രവേശിക്കുകയും വണ്ടിയര്‍മാരെ വാഹനത്തില്‍ നിന്ന് ഇറക്കി ഈ വാഹനങ്ങള്‍ മിലിട്ടറി ഹോസ്പിറ്റല്‍ മുതല്‍ ഗേള്‍സ് ഹൈസ്കൂള്‍ വരെയുള്ള പ്രദേശത്തും, മസ്കോട്ട് റോഡിലും പാര്‍ക്ക് ചെയ്യേണ്ടതാണ്. പൊതുസമ്മേളനം കഴിഞ്ഞതിന് ശേഷം വളണ്ടിയര്‍മാരെ തിരിച്ചെടുക്കുന്നതിനായി മാത്രമെ ഈ വാഹനങ്ങള്‍ സ്റ്റേഡിയം പരിസരത്ത് എത്തേണ്ടതുള്ളൂ.
റാലിയില്‍ എത്തിച്ചേരുന്ന ബഹുജനങ്ങളുമായി വരുന്ന വാഹനങ്ങള്‍ താഴെ പറയും പ്രകാരമാണ് ബഹുജനങ്ങളെ ഇറക്കേണ്ടത്.
വടക്ക് നിന്നും വരുന്ന വാഹനങ്ങള്‍ – എ.കെ.ജി ആശുപത്രിക്ക് മുന്‍വശം
അലവില്‍ വഴി വരുന്ന വാഹനങ്ങള്‍ – എസ് എന്‍ പാര്‍ക്കിന് സമീപം
തെക്ക് നിന്നും വരുന്ന വാഹനങ്ങള്‍ – താണ
ഈ വാഹനങ്ങള്‍ ടൗണിലേക്ക് പ്രവേശിക്കാന്‍ പാടുള്ളതല്ല. പാര്‍ക്ക് ചെയ്യാന്‍ പറ്റുന്ന ടൗണില്‍ നിന്ന് അകലെയുള്ള വിവിധ കേന്ദ്രങ്ങളില്‍ പാര്‍ക്ക് ചെയ്യാവുന്നതാണ്. പൊതുസമ്മേളനത്തിന് ശേഷം ബഹുജനങ്ങളെ തിരിച്ചെടുക്കുന്നതിനായി മാത്രമെ ഈ വാഹനങ്ങള്‍ ടൗണിലേക്ക് പ്രവേശിക്കാം. ബഹുജനങ്ങള്‍ ഓരോ വാഹനത്തില്‍ നിന്നും ഇറങ്ങിയാല്‍ ഉടന്‍ സ്റ്റേഡിയം ഗ്രൗണ്ടില്‍ എത്തിച്ചേരണം. കേന്ദ്രീകരിച്ച പ്രകടനമില്ല. സ

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick