Categories
kerala

പാർട്ടി കോൺഗ്രസ് : നാടക മത്സരം നാളെ( തിങ്കൾ)

സിപിഎം 23-ാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി നടത്തുന്ന ഹ്രസ്വ നാടകമത്സരം നാളെ (തിങ്കൾ) നടക്കും. കണ്ണൂർ ടൗൺ സ്ക്വയറിലെ സി എച്ച് കണാരൻ നഗറിൽ വൈകീട്ട് 5 ന് തുടങ്ങുന്ന നാടക മത്സരത്തിൽ നാല് നാടകങ്ങൾ അവതരിപ്പിക്കും. വെളിച്ചപ്പാട് (കോറസ് കലാസമിതി മാണിയാട്ട്), മല്ലനും മാതേവനും ബ്ലാക്ക് ആന്റ് വൈറ്റ് നാടക സംഘം പരിയാരം), ഗോറ (ചൂട്ട് തിയറ്റർ കല്യാശേരി), ഭൂമിക്കടയിൽ (കണ്ണൂർ നാടക സംഘം ) എന്നീ നാടകങ്ങളാണ് അവതരിപ്പിക്കുക. മികച്ച രണ്ടുനാടകങ്ങൾക്ക് പുരസ്കാരം നൽകും. നല്ല സംവിധായകൻ, രചയിതാവ്, നടൻ, നടി എന്നിവർക്ക് സമ്മാനമുണ്ട്.

Spread the love
English Summary: Cpm conferance- drama competition monday

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick