• Home
  • kerala
  • പഴയങ്ങാടി പൊലീസ് സ്റ്റേഷനിലെ ഓഫീസറെ കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റ് ചെയ്‌തു

പഴയങ്ങാടി പൊലീസ് സ്റ്റേഷനിലെ ഓഫീസറെ കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റ് ചെയ്‌തു

കണ്ണൂർ ജില്ലയിലെ പഴയങ്ങാടി പൊലീസ് സ്റ്റേഷനിലെ ഓഫീസറെ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് അറസ്റ്റ് ചെയ്‌തു. എഎസ്ഐ വിളയാങ്കോട് സ്വദേശി പി രമേശനാണ് (48) അറസ്റ്റിലായത്. പുതിയങ്ങാടി മഞ്ഞരവളപ്പിലെ ശരത്ത്കുമാറിനോടാണ് കൈക്കൂലി ചോദിച്ചത്. പാസ്പോർട്ട്‌ വെരിഫിക്കേഷൻ സംബന്ധിച്ച് സ്റ്റേഷനിൽ വിളിച്ചുവരുത്തി 1000 രൂപ ആവശ്യപ്പെട്ടതിനെ തുടർന്ന് ശരത്ത് കണ്ണൂർ വിജിലൻസിനെ സമീപിക്കുകയായിരുന്നു.

വിജിലൻസ് ഫിനോഫ്‌തലിൻ പൗഡർ പുരട്ടിയ രണ്ട് അഞ്ഞൂറിന്റെ നോട്ട്‌ ശരത്തിന് നൽകുകയും തുടർന്ന് എഎസ്ഐക്ക് കൈമാറുമ്പോൾ പിടികൂടുകയുമായിരുന്നു. വേഷം മാറിയെത്തിയാണ്‌ വിജിലൻസ്‌ സംഘം രമേശനെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *