• Home
  • kerala
  • ഇത്‌ വിപ്ലവം…ഡിവൈഎഫ്‌ഐ സംസ്ഥാന സമിതി അംഗം ലയ മരിയ ജെയ്‌സണ്‍ ഒരു പോരാട്ടമാണ്‌…

ഇത്‌ വിപ്ലവം…ഡിവൈഎഫ്‌ഐ സംസ്ഥാന സമിതി അംഗം ലയ മരിയ ജെയ്‌സണ്‍ ഒരു പോരാട്ടമാണ്‌…

പാര്‍ശ്വവല്‍ക്കരിക്കുന്നവരെ മുഖ്യധാരയിലേക്കും സ്വാഭിമാനതലത്തിലേക്കും നയിക്കണം എന്നൊക്കെ വിടുവായത്തം പറയുമെങ്കിലും ഇന്ന്‌ പത്തനംതിട്ടയില്‍ സമാപിച്ച ഡിവൈഎഫ്‌ഐ സംസ്ഥാനസമ്മേളനം അത്‌ പ്രവൃത്തിയില്‍ കൊണ്ടുവരികയായിരുന്നു. ട്രാന്‍സ്‌ ജെന്റര്‍ ആയ ഒരു വ്യക്തി സംഘടനയുടെ സംസ്ഥാനത്തെ പരമോന്നത ഘടകത്തില്‍ വന്നിരിക്കുന്നു-ലയ മരിയ ജെയ്‌സണ്‍…ഇനി ഡിവൈഎഫ്‌ഐ സംസ്ഥാന സമിതി അംഗം. ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ കൂടിയാണ് അവര്‍.

ഡിവൈഎഫ്‌ഐ കോട്ടയം കമ്മിറ്റിയിലെത്തി മാസങ്ങള്‍ പിന്നിടുമ്പോഴാണ് സംസ്ഥാന കമ്മിറ്റിയിലേക്ക് ലയ തിരഞ്ഞെടുക്കപ്പെട്ടത്. ചങ്ങനാശേരി ഇത്തിക്കാനം സ്വദേശിയായ ലയ 2019 ലാണ് ഡിവൈഎഫ്‌ഐയുടെ പ്രാഥമിക അംഗത്വം നേടിയത്. ചങ്ങനാശേരി എസ്.ബി. കോളേജില്‍ നിന്ന് ധനതത്വശാസ്ത്രത്തില്‍ ബിരുദം നേടിയ ലയ ഇപ്പോള്‍ തിരുവനന്തപുരം സോഷ്യല്‍ വെല്‍ഫെയര്‍ ബോര്‍ഡില്‍ കമ്പ്യൂട്ടര്‍ അസിസ്റ്റന്റായി ജോലി ചെയ്യുന്നു. 2016 ല്‍ താനൊരു ട്രാന്‍സ്‌വുമണാണെന്ന് വെളിപ്പെടുത്തിയ ശേഷമാണ് ലയ രാഷ്ട്രീയപ്രവര്‍ത്തനരംഗത്തേക്ക് പ്രവേശിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *