• Home
  • latest news
  • ജിഗ്നേഷ് മേവാനിക്ക് അസം കോടതി ജാമ്യം അനുവദിച്ചു

ജിഗ്നേഷ് മേവാനിക്ക് അസം കോടതി ജാമ്യം അനുവദിച്ചു

പൊലീസുകാരിയെ ആക്രമിച്ചു എന്ന കേസിൽ ഗുജറാത്ത് എംഎൽഎ ജിഗ്നേഷ് മേവാനിക്ക് അസമിലെ ബാർപേട്ടയിലെ അഡിഷണൽ സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. ഗുജറാത്തിലെ വദ്ഗാം അസംബ്ലി നിയോജക മണ്ഡലത്തി നിയമസഭാംഗമായ മേവാനിയെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ട്വീറ്റുമായി ബന്ധപ്പെട്ട് ഏപ്രിൽ 20 ന്അസം പോലീസ് ആദ്യം അറസ്റ്റ് ചെയ്തിരുന്നു.. ഒരു വനിതാ പോലീസ് ഓഫീസറുടെ മാന്യത നശിപ്പിച്ചു എന്നതുൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി ഏപ്രിൽ 25 ന് അസം പോലീസ് അദ്ദേഹത്തെ വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു.

അസമിലെ കൊക്രജാറിൽ നിന്നുള്ള പ്രാദേശിക ബിജെപി നേതാവ് പരാതി നൽകിയതിനെ തുടർന്ന് കഴിഞ്ഞ വ്യാഴാഴ്ച ഗുജറാത്തിലെ പാലൻപൂരിൽ നിന്നാണ് മേവാനിയെ ആദ്യം അറസ്റ്റ് ചെയ്തത്. പ്രധാനമന്ത്രി മോദിയുടെ കടുത്ത വിമർശകനായ മേവാനി തന്റെ അറസ്റ്റിനെ “പിഎംഒ (പ്രധാനമന്ത്രിയുടെ ഓഫീസ്) പ്രതികാര രാഷ്ട്രീയം” എന്ന് വിശേഷിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *