• Home
  • latest news
  • കൽക്കരി നീക്കത്തിനായി നിരവധി പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കുന്നു

കൽക്കരി നീക്കത്തിനായി നിരവധി പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കുന്നു

സംസ്ഥാനങ്ങളിലെ വൈദ്യുതി പ്രതിസന്ധി നിയന്ത്രണവിധേയമാക്കുന്നതിനായി കൽക്കരി റേക്കുകളുടെ നീക്കത്തിന് മുൻഗണന നൽകുന്നതിന്ഇന്ത്യൻ റെയിൽവേ വെള്ളിയാഴ്ച ഇന്ത്യയിലുടനീളമുള്ള 42 പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഈ ട്രെയിനുകൾ റദ്ദാക്കിയതായി റെയിൽവേ അധികൃതർ അറിയിച്ചു. അതേസമയം, പ്രധാന താപ നിലയങ്ങളിൽ കൽക്കരി ക്ഷാമം നേരിടുന്നതിനാൽ 700 ഓളം പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കാൻ റെയിൽവേ പദ്ധതിയിട്ടിട്ടുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നു, 657 പാസഞ്ചർ ട്രെയിനുകൾ, 500 മെയിൽ- എക്സ്പ്രസ് ട്രെയിനുകൾ, 148 പാസഞ്ചർ ട്രെയിനുകൾ എന്നിവയാണ് റദ്ദാക്കുക.

Leave a Reply

Your email address will not be published. Required fields are marked *