• Home
  • kerala
  • ദുബായിക്ക് രക്ഷപ്പെട്ട വിജയ് ബാബുവിനെതിരേ ലുക്ക് ഔട്ട് സർക്കുലർ

ദുബായിക്ക് രക്ഷപ്പെട്ട വിജയ് ബാബുവിനെതിരേ ലുക്ക് ഔട്ട് സർക്കുലർ

ബലാത്സംഗം ചെയ്തുവെന്ന നടിയുടെ പരാതിയിൽ നടനും നിർമാതാവുമായ വിജയ് ബാബുവിനെതിരേ ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ച് കൊച്ചി സിറ്റി പോലീസ്. പീഡനം നടന്ന കടവന്ത്രയിലെ നക്ഷത്ര ഹോട്ടലിലും വിജയ് ബാബുവിന്റെ ഫ്ലാറ്റിലും പോലീസ് പരിശോധന നടത്തി. ഇയാൾക്കെതിരെ നിർണായക തെളിവുകൾ പോലീസിന് ലഭിച്ചതായാണ് വിവരം. അതുകൊണ്ട് തന്നെ എത്രയും പെട്ടെന്ന് അറസ്റ്റിലേക്കുള്ള നീക്കമാണ് പോലീസിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോൾ ദുബായിയിലുള്ള വിജയ്ബാബുവിനെതിരെ ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിരിക്കുന്നത്.

അറസ്‌റ്റിനെ നേരിടാനായി മുന്‍കൂര്‍ ജാമ്യത്തിന്‌ വിജയ്‌ബാബു വിദേശത്തിരുന്ന്‌ ശ്രമം തുടങ്ങിയിട്ടുണ്ടെന്ന്‌ സൂചനയുണ്ട്‌.

Leave a Reply

Your email address will not be published. Required fields are marked *