• Home
  • kerala
  • കെ-റെയിൽ ചർച്ചയ്ക്ക് ബദലായി തിരുവനന്തപുരത്ത്‌ അതേദിവസം തന്നെ സമാന്തര ചര്‍ച്ച

കെ-റെയിൽ ചർച്ചയ്ക്ക് ബദലായി തിരുവനന്തപുരത്ത്‌ അതേദിവസം തന്നെ സമാന്തര ചര്‍ച്ച

കെ-റെയിൽ ചർച്ചയ്ക്ക് ബദലായി തിരുവനന്തപുരത്ത്‌ അതേദിവസം തന്നെ സമാന്തര ചര്‍ച്ച. ഏപ്രിൽ 28ന് വൈകീട്ട് മൂന്നിന് പ്രസ് ക്ലബിൽ രാഷ്ട്രീയ നിരീക്ഷകൻ ജോസഫ് സി മാത്യുവിനെ പങ്കെടുപ്പിച്ച് മൂവ്മെന്റ് ഫോർ പീപ്പിൾസ് ഫ്രണ്ട്‌ലി ഡെവലപ്പ്മെന്റ് ആണ് സംവാദം സംഘടിപ്പിക്കുന്നത് . ജോസഫ്‌ സി.മാത്യുവിനെ സര്‍ക്കാര്‍ തലത്തില്‍ നടത്തുന്ന സംവാദത്തിലേക്ക്‌ ആദ്യം പരിഗണിച്ചെങ്കിലും പിന്നീട്‌ പാനലില്‍ നിന്ന്‌ ഒഴിവാക്കിയിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ്‌ ജോസഫ്‌ സി.മാത്യു സമാന്തര സംവാദത്തില്‍ സംബന്ധിക്കുന്നത്‌.

ബംഗളുരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് ജിയോളിജിസ്റ്റ് ഡോ.സി.പി.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ദുരന്തനിവാരണ അതോറിറ്റി മുൻ അദ്ധ്യക്ഷ ഡോ.കെ.ജി താര, മാദ്ധ്യമ പ്രവർത്തക എം. സുചിത്ര, കെ.കെ. രമ എം.എൽ.എ, സാമ്പത്തിക വിദഗ്ദ്ധൻ ഡോ. എം. കബീർ, പരിസ്ഥിതി പ്രവർത്തകൻ കെ. സഹദേവൻ, പ്രൊഫ.ശിവപ്രസാദ് എന്നിവർ സംസാരിക്കും.

Leave a Reply

Your email address will not be published. Required fields are marked *