• Home
  • kerala
  • കെറെയില്‍ സമരം നടത്തുന്നത്‌ മൊബൈല്‍ സമരക്കാര്‍-എം.വി.ജയരാജന്‍

കെറെയില്‍ സമരം നടത്തുന്നത്‌ മൊബൈല്‍ സമരക്കാര്‍-എം.വി.ജയരാജന്‍

കണ്ണൂരില്‍ ഉള്‍പ്പെടെ സില്‍വര്‍ ലൈന്‍വിരുദ്ധ സമരം നടത്തുന്നത്‌ “മൊബൈല്‍ സമരക്കാര്‍” ആണെന്നും ഭൂവുടമകള്‍ ഇല്ലാത്ത, ജനപിന്തുണ ഇല്ലാത്ത സമരമാണ്‌ കണ്ണൂരില്‍ നടന്നതെന്നും സി.പി.എം.കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍. തല്ലാനുള്ള സാഹചര്യം ഉണ്ടാക്കുകയാണെന്ന്‌ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനും പ്രതികരിച്ചു. ഇത്തരം സാഹചര്യമുണ്ടാക്കുന്നത്‌ കോണ്‍ഗ്രസും ബി.ജെ.പി.യും ചേര്‍ന്നാണ്‌. യു.ഡി.എഫ്‌. പിഴുതു മാറ്റിയ കല്ല്‌ എല്‍.ഡി.എഫ്‌. തിരിച്ചു സ്ഥാപിക്കുന്നതില്‍ തെറ്റില്ലെന്നും കോടിയേരി പറഞ്ഞു.
കണ്ണൂര്‍ ജില്ലയിലെ നടാലില്‍ സില്‍വര്‍ലൈന്‍ കല്ലിടലില്‍ പ്രതിഷേധിക്കാനെത്തിയവരെ സി.പി.എം. പ്രാദേശിക നേതാക്കള്‍ ഉള്‍പ്പെട്ട സംഘം മര്‍ദ്ദിച്ചിരുന്നു. പൊലീസ്‌ ഇടപെട്ടാണ്‌ രംഗം ശാന്തമാക്കിയതും അക്രമികളെ കസ്റ്റഡിയിലെടുത്തതും. തുടര്‍ന്ന്‌ സി.പി.എം. പ്രവര്‍ത്തകരുടെ സംരക്ഷണത്തോടെയാണ്‌ കല്ലിടല്‍ പൂര്‍ത്തിയാക്കിയത്‌. ചില കല്ലുകള്‍ യു.ഡി.എഫ്‌. പിഴുതു കളയുകയും ചെയ്‌തു.

Leave a Reply

Your email address will not be published. Required fields are marked *