• Home
  • kerala
  • അലോക് വർമ്മയും ശ്രീധർ രാധാകൃഷ്ണനും പിന്മാറി

അലോക് വർമ്മയും ശ്രീധർ രാധാകൃഷ്ണനും പിന്മാറി

ഏപ്രിൽ 28 ന് തിരുവനന്തപുരത്തു നടത്താൻ തീരുമാനിച്ച സിൽവർ ലൈൻ സംവാദത്തിൽ നിന്നും സാങ്കേതിക വിദഗ്ധൻ അലോക് വർമ്മയും പരിസ്ഥിതി പ്രവർത്തകൻ ശ്രീധർ രാധാകൃഷ്ണനും പിന്മാറി.

നേരത്തെ പങ്കെടുപ്പിക്കാന്‍ തീരുമാനിച്ചിരുന്ന രാഷ്ട്രീയ നിരീക്ഷകന്‍ ജോസഫ്‌ സി.മാത്യുവിനെ സംവാദത്തില്‍ നിന്നും ഒഴിവാക്കിയിരുന്നു. ഇതില്‍ അലോക്‌ വര്‍മയും ശ്രീധര്‍ രാധാകൃഷ്‌ണനും സര്‍ക്കാരിനെ അതൃപ്‌തി പ്രകടിപ്പിക്കുകയും ചെയ്‌തിട്ടുണ്ട്‌. കെ.റെയിലിനെ എതിര്‍ക്കുന്ന പ്രതിനിധികളില്‍ മൂന്നു പേര്‍ ഇല്ലാതായിട്ടും സംവാദവുമായി മുന്നോട്ട് പോകാൻ കെ റെയിൽ നീക്കം. സർക്കാറിന് പകരം കെ റെയിൽ ക്ഷണിച്ചതും പദ്ധതിയുടെ ആവശ്യകതക്ക് വേണ്ടിയുള്ള സംവാദമെന്ന ക്ഷണക്കത്തിലെ ഭാഷയിലും പ്രതിഷേധിച്ചാണ് ഇരുവരുടേയും പിന്മാറ്റം. ഇതോടെ സംവാദത്തിൽ എതിർക്കുന്നവരുടെ പാനലിൽ ആർവിജി മേനോൻ മാത്രമായിരിക്കും. ഇദ്ദേഹത്തിന് കൂടുതൽ സമയം അനുവദിക്കാനും തീരുമാനിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *