• Home
  • kerala
  • ശ്രീറാം വെങ്കിട്ടരാമനും, രേണു രാജും വിവാഹിതരാവുന്നു

ശ്രീറാം വെങ്കിട്ടരാമനും, രേണു രാജും വിവാഹിതരാവുന്നു

ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറിയും കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ എംഡിയുമായ ഡോ . ശ്രീറാം വെങ്കിട്ടരാമനും
ആലപ്പുഴ ജില്ലാ കലക്ടർ ഡോ . രേണു രാജും വിവാഹിതരാകുന്നു .

അടുത്ത ഞായറാഴ്ച ചോറ്റാനിക്കര ദേവീ ക്ഷേത്രത്തില്‍ വെച്ച്‌ നടക്കുന്ന വിവാഹചടങ്ങില്‍ അടുത്തബന്ധുക്കള്‍ മാത്രമാകും പങ്കെടുക്കുക. എം.ബി.ബി.എസ്. ബിരുദം പൂര്‍ത്തിയാക്കിയതിന് ശേഷമാണ് രേണുവും ശ്രീറാമും സിവില്‍ സര്‍വീസസിലേക്ക് തിരിയുന്നത്.

2012-ല്‍ രണ്ടാം റാങ്കോടെയാണ് ശ്രീറാം, സിവില്‍ സര്‍വീസ് പരീക്ഷയില്‍ വിജയിക്കുന്നത്. പിന്നീട് ദേവികുളം സബ് കളക്ടറായിരിക്കേ സ്വീകരിച്ച നടപടികള്‍ വലിയ ജനപ്രീതി നേടിക്കൊടുത്തു. എന്നാല്‍ 2019-ല്‍ ശ്രീറാം ഓടിച്ച വാഹനം ഇടിച്ച്‌ മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീര്‍ മരിച്ചതോടെ ഇദ്ദേഹത്തിനെതിരെ വ്യാപക പ്രതിഷേധവും ഉയര്‍ന്നിരുന്നു.

2014-ല്‍ ആദ്യശ്രമത്തില്‍ രണ്ടാം റാങ്കോടെയാണ് രേണു രാജ് സിവില്‍ സര്‍വീസസ് പരീക്ഷ പാസായത്. കോട്ടയം സ്വദേശിനിയാണ്. തൃശ്ശൂര്‍ സബ് കളക്ടറായാണ് ആദ്യനിയമനം. പിന്നീട് ദേവികുളം സബ് കളക്ടറായിരിക്കേ അനധികൃത നിനിര്‍മാണങ്ങള്‍ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിച്ചിരുന്നു. നിലവില്‍ ആലപ്പുഴ കളക്ടറാണ്.

Leave a Reply

Your email address will not be published. Required fields are marked *